Street fashion

ഇനി ഇട്ടിച്ചന്റെ സാമ്പിൾ വെടിക്കെട്ട്; മോഹൻലാലിന്റെ ഓണ ചിത്രം ഇട്ടിമാണിയുടെ ട്രെയിലർ എത്തി..!!

കാത്തിരിപ്പുകൾക്ക് അവസാനമായി മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ രണ്ടാം ചിത്രം ഓണത്തിന് എത്തുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതനായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന.

മോഹൻലാലിന്റെ നായികയായി ഹണി റോസ് എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായി എത്തുന്ന മലയാളം ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന. മോഹൻലാൽ രണ്ട് വേഷങ്ങളിൽ എത്തുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബി ജോജു എന്നിവർ ആണ്.

ഇട്ടിമാണി മാസ്സ് ആണ് മനസുമാണ് എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. കോമഡിക്ക് പ്രാധാന്യം. നൽകുന്ന ഒരു കുടുംബ ചിത്രമായി ആണ് ഇട്ടിമാണി ഓണത്തിന് എത്തുന്നത്.

അച്ഛന്റെയും മകന്റെയും വേഷത്തിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചൈനയിൽ മാർഷൻ ആർട്‌സ് അഭ്യാസിയായി ആണ് അച്ഛൻ കഥാപാത്രം ആയുള്ള മോഹൻലാൽ എത്തുന്നത്, ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രിയങ്കരിയായ മാധുരി എത്തുന്നത്, ചൈനയിൽ ഉള്ള ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് മാധുരി അഭിനയിച്ചത്. ഗാന രംഗങ്ങളും അവിടെ ചിത്രീകരണം നടത്തി.

തൃശ്ശൂരിൽ ഉള്ള കാറ്ററിങ് സർവീസിന്റെ ഉടമയുടെ വേഷത്തിൽ ആണ് മകൻ മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്, ഈ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തിൽ ആണ് ഹണി റോസ് എത്തുന്നത്, ലണ്ടനിൽ ഉള്ള നേഴ്‌സ് ആയി ആണ് ഹണി ചിത്രത്തിൽ വേഷം ചെയ്യുന്നത്.

കൂടാതെ, ധർമജൻ ബോൾഗാട്ടി, അജു വർഗീസ്, വിനു മോഹൻ, സിദ്ദിഖ്, രാധിക ശരത്കുമാർ, സ്വാസിക, ഹരീഷ് കണാരൻ, കൈലാഷ്, ജോണി ആന്റണി, സലിം കുമാർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago