Street fashion

ഭദ്രനും മോഹൻലാലും ഒന്നിക്കുന്നു; ലോറി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

ഇന്നും ആരാധകർ ഏറെയുള്ള ആടുതോമ എന്ന കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച ഭദ്രനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. നേരത്തെ ഈ ചിത്രത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനം ഭദ്രൻ നടത്തിയിരുന്നു എങ്കിലും ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവെച്ചിരിക്കുകയാണ്.

ഈ സിനിമ ഒരു റോഡ് മൂവി ആയിരിക്കും, ചിത്രത്തിൽ 57 വയസുള്ള ഒരു ലോറി ഡ്രൈവറുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്ന വിവിധ ഭാഷകൾ സംസാരിക്കുന്ന കഥാപാത്രം ആണ് മോഹൻലാലിന് ഈ ചിത്രത്തിൽ. മാസ്സ് ആക്ഷൻ പാക്കിൽ എത്തുന്ന ചിത്രമായിരിക്കും. ഒരു പ്രത്യേക ജനുസ്സിൽ പെട്ട കഥാപാത്രം ആയിരിക്കുമെന്നും ചിത്രത്തിന്റെ അവതരണ രീതിയും വ്യത്യസ്‍തമായിരിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ജൂതൻ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുള്ള ഭദ്രൻ ആ ചിത്രം തീർത്തതിന് ശേഷം ആയിരിക്കും മോഹൻലാൽ ചിത്രം ആരംഭിക്കുക. അങ്കിൾ ബൺ സ്ഫടികം ഒളിമ്പ്യൻ ആന്റണി ആദം ഉടയോൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഭദ്രൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ളത്. എം പദ്മകുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ശിക്കാർ ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലി മുരുകൻ എന്നിവയിലും ലോറി ഡ്രൈവർ ആയി മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago