മലയാള സിനിമ ഓണ ചിത്രങ്ങളുടെ പണിപ്പുരയിൽ ആണ്, മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് ചിത്രങ്ങൾ ഓണത്തിന് റിലീസ് ചെയ്യും.
നിവിൻ പോളി നായകൻ ആകുന്ന നയൻതാര നായികയായി എത്തുന്ന ലൗ ആക്ഷൻ ഡ്രാമയും പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധായക സംരംഭം ആയി എത്തുന്ന ബ്രദേഴ്‌സ് ഡേ എന്നീ ചിത്രങ്ങൾക്ക് ഓപ്പമാണ് മോഹൻലാലിനെ നായകൻ ആക്കി ജിബി ജോജു എന്നിവർ ചേർന്ന് ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എത്തുന്നത്.
തുടർച്ചയായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ എത്തുന്ന മൂന്നാം ചിത്രമാണ് ഇട്ടിമാണി. മോഹൻലാലിന്റെ നായികയായി എത്തുന്നത് ഹണി റോസ് ആയി. രാധിക ശരത്കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സ്വാസിക, കൈലാഷ്, വിനു മോഹൻ എന്നിവർ ചിത്രത്തിൽ ഉണ്ടാവും. മോഹൻലാലിന്റെ കാമുകിയുടെ വേഷത്തിൽ ആണ് ഹണി റോസ് എത്തുന്നത്, ലണ്ടനിൽ ജോലി ചെയ്യുന്ന നേഴ്‌സ് ആണ് ഹണി റോസിന്റെ കഥാപാത്രം, മോഹൻലാൽ അവതരിപ്പിക്കുന്ന ഇട്ടിമാണി എന്ന കഥാപാത്രം ഒരു കാറ്ററിങ് സർവീസിന്റെ ഉടമയാണ്. എറണാകുളം, തൃശ്ശൂർ, ചൈന എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയായത്. ജോസഫ് ചിത്രത്തിലെ നായിക മാധുരി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…