Street fashion

തണ്ണീർ മത്തൻ ദിനങ്ങളിലെ ജോയിസൺ ചേട്ടൻ ഇനി നായകനും സംവിധായകനും..!!

തണ്ണീർ മത്തൻ ദിനങ്ങൾ, ചിത്രം വമ്പൻ വിജയം നേടി ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്, ഒരു വട്ടം കണ്ടവർക്ക് വീണ്ടും കാണാൻ തോന്നുന്ന ചിത്രം, ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ജോയിസൻ ചേട്ടൻ, ആ കഥാപാത്രം ആയി അഭിനയിച്ചത് ചിത്രത്തിലെ തിരക്കഥാകൃത്ത് കൂടിയായ ഡിനോയ്‌ പൗലോസ് ആയിരുന്നു.

ഇനി താറാവ് മേടിക്കാൻ പോലും ഞാൻ വീടിന് പുറത്ത് ഇറങ്ങില്ല എന്ന ചിത്രത്തിലെ ഡയലോഗ് പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു.

ഛായാഗ്രാഹകൻ ജോമോൻ ടി ജോണ്, എഡിറ്റർ ഷമീർ മുഹമ്മദ്, നിർമാതാവ് ഷെബിൻ ബക്കർ എന്നിവർ ചേർന്ന് ആയിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ നിർമ്മിച്ചത്, ഈ ടീം തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.

ഇതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഡിനോയ്‌ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്, നായകനും ഡിനോയ്‌ തന്നെയാണ്. പുതിയ ചിത്രത്തിലും ഛായാഗ്രഹണം നടത്തുന്നത് ജോമോൻ ടി ജോൺ തന്നെയാണ്, എഡിറ്റർ ആയി ഷമീർ മുഹമ്മദ്, തണ്ണീർ മത്തൻ ദിനങ്ങളിലെ ജാതിക്കാ തോട്ടം എന്ന ഗാനം ഒരുക്കിയ ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിന് വേണ്ടിയും ഗാനങ്ങൾ ഒരുക്കുന്നത്.

2 കോടി മുതൽ മുടക്കിൽ നിർമ്മിച്ച തണ്ണീർ മത്തൻ ദിനങ്ങൾ 45 കോടി രൂപയാണ് ഇതിനോടകം നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കഴിഞ്ഞു തണ്ണീർ മത്തൻ ദിനങ്ങൾ.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago