Street fashion

റാമിലെ തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ; കണ്ടമാത്രയിൽ തന്നെ ആരാധന തോന്നുന്നുവെന്നും പ്രാചി തെഹ്‌ലൻ..!!

മാമാങ്കം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്കു സുപരിചതായ നടിയാണ് പ്രാചി ടെഹ്‌ലൻ. മറ്റൊരു താരത്തിനും ലഭിക്കാത്ത സുവർണ്ണ അവസരം ആണ് പ്രാച്ചിക്ക് ഇപ്പോൾ ലഭിക്കാൻ പോകുന്നത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എങ്കിൽ രണ്ടാം ചിത്രത്തിൽ മോഹൻലാലിൻറെ നായിക ആകാനാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഇപ്പോൾ എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന റാം എന്ന ചിത്രത്തിൽ ആണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പ്രാചിയെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ,

”ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി. ലാലേട്ടന്‍. ഊര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും. ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു.

മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ പേര് റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു. റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി. ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ല.

തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണ്” എന്നാണ് പ്രാചിയുടെ കുറിപ്പ്.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago