ഫെബ്രുവരി 19 ആമസോൺ പ്രൈം വഴി റീലീസ്സിന് എത്തിയ മോഹൻലാൽ നായകനായ ദൃശ്യം 2 ദിവസങ്ങൾ കൊണ്ട് തന്നെ ജനമനസുകളിൽ വലിയ വിജയം നേടിക്കഴിഞ്ഞു എന്ന് വേണം പറയാൻ. ഒരു മലയാളം സിനിമക്ക് ഇതുവരെ ലഭിക്കാത്ത പ്രേക്ഷക പ്രശംസ ആണ് ദൃശ്യം 2 നു ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. ദൃശ്യത്തിൽ ദൃശ്യം 2 ലേക്ക് എത്തുമ്പോൾ ഒട്ടേറെ പുതിയ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ട്. മുരളി ഗോപിയുടെയും ഗണേഷ് കുമാറിന്റെയും ഒക്കെ കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിച്ചത് എന്ന് വേണം എങ്കിൽ പറയാം.
ഓരോ താരങ്ങളും നടത്തിയ പെർഫോമൻസ് അത്രയേറെ മനോഹരവും ആയിരുന്നു. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത് മോഹൻലാലിൻറെ അതായത് ജോർജ്ജുകുട്ടിയുടെ വക്കീൽ ആയി എത്തുന്ന കഥാപാത്രം ആണ്. ആ സുന്ദരി ആരാണ് എന്ന് മലയാളി പ്രേക്ഷകർ തിരക്കി ഇറങ്ങി കഴിഞ്ഞു. അഡ്വക്കേറ്റ് രേണുക എന്നാണു താരത്തിന്റെ സിനിമയിലെ പേര് എങ്കിൽ കൂടിയും ആരാണ് ശരിക്കും താരം എന്ന് അറിയുമ്പോൾ കൂടുതൽ അമ്പരപ്പ് ഉണ്ടാകും.
സിനിമയിൽ അഡ്വക്കേറ്റ് രേണുക എന്നാണെങ്കിലും യഥാർത്ഥ പേര് ശാന്തി പ്രിയ എന്നതാണ് മോഹൻലാലിൻറെ കൂടെ മാത്രമല്ല മമ്മൂട്ടിയുടെ കൂടെയും ഇവർ അഭിനയിച്ചിട്ടുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയിത ഗാനഗന്ധർവൻ എന്ന ചിത്രത്തിലാണ് ശാന്തി പ്രിയ അരങ്ങേറിയത് അതിലും മമ്മൂട്ടിയുടെ കഥാപാത്രമായ ഉല്ലാസിന് വേണ്ടി വാദിക്കുന്ന വക്കീലായിട്ട് തന്നെയാണ് വന്നത്. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പും ടെലിവിഷനിൽ താരം വന്ന് പോയിട്ടൊണ്ട്. പക്ഷെ അന്നൊന്നും പ്രേക്ഷകർ അവരെ ശ്രദ്ധിച്ച് കാണില്ല എന്ന് വേണമെങ്കിൽ പറയാം.
ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന ചില ഫോണിന് പരിപാടികളിൽ അവതാരിക കൂടിയായിരുന്നു ഇവർ അന്ന് ശ്രദ്ധിക്കാതെ പോയ പ്രിയയെ ദൃശ്യം 2 എന്ന ചിത്രത്തിലെ അവസാന കുറച്ച് ഭാഗം കൊണ്ട് ഇന്ന് മലയാളികൾ ശ്രദ്ധിക്കുന്ന നടിയായിട്ട് മാറിരിക്കുകയാണ്. പക്ഷെ ശാന്തി പ്രിയ യഥാർത്ഥ ജീവിതത്തിലും ഒരു വക്കിലാണ്. ശാന്തി ജനിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരത്താണ്. ഇത്ര സുന്ദരിയാണെങ്കിലും ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഇവർ.
2014 ൽ ഷിജു രാജശേഖറിനെ വിവാഹം കഴിക്കുന്നത്. മകളുടെ പേര് ആരാധ്യ റെഷിക പൗർണമി എന്നാണ് ഇപ്പോൾ മകൾക്ക് നാലര വയസ് ആയി. തിരുവനന്തപുരത്തുള്ള എംജി കോളേജിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം പേരൂർക്കടയിൽ ഉള്ള ലോ അക്കാദമിയിൽ നിന്ന് എൽഎൽബി നേടുന്നത്. 2011 ൽ അഭിഭാഷകയായി ജോയിൻ ചെയുന്നത് പിന്നീട് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ മൂന്ന് കൊല്ലം പ്രവർത്തിക്കുക ആയിരുന്നു. അതിന് ശേഷം 2014 തൊട്ട് എറണാകുളം ഹെെക്കോടതിയിലെ അഭിഭാഷകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…