ഗുണ്ടാത്തലവനായി മമ്മൂക്ക വരുന്നു, 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റിൽ..!!

19

രാജാധിരാജക്കും, മാസ്റ്റർപീസിനും, ശേഷം വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രവുമായി മമ്മൂട്ടി അജയ് വാസുദേവ് കൊമ്പിനേഷനിൽ വീണ്ടും ഒരു ചിത്രമെത്തുന്നു, മാസ്സ് ചിത്രങ്ങളിൽ പ്രാവീണ്യം ഉള്ള അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് ഗുണ്ടാ നേതാവ് ആയി ആണ്.

പോക്കിരി എന്നായിരിക്കും ചിത്രത്തിന്റെ പേര്, 25 കോടിയോളം രൂപ ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാവും, മധുരരാജയിൽ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്ത മമ്മൂക്ക, വീണ്ടും ആക്ഷൻ ചിത്രം ചെയ്യുന്ന ആവേശത്തിൽ ആണ് ആരാധകർ, ഓഗസ്റ്റിൽ ആയിരിക്കും ചിത്രം തുടങ്ങുക.

നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഈ മാസം 16ന് ഉണ്ടാവും.

You might also like