വാടകവീട്ടിൽ താമസം, കിടക്കുന്നത് നിലത്ത് പായ വിരിച്ച്‌; മകനെ വളർത്താൻ ദുരിതങ്ങൾ പേറി ചാർമിള..!!

119

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ചർമിളയുടേത്, 38 ഓളം സിനിമകളിൽ അഭിനയിച്ച ചാർമിളയുടെ ഇന്നത്തെ അവസ്ഥ ദുരിതം പേറിയുള്ളതാണ്. സിനിമയുടെ മോഡിയും ആഘോഷവും ഒന്നും ജീവിതത്തിൽ ഇല്ല.

രണ്ട് വിവാഹങ്ങൾ കഴിക്കുകയും രണ്ട് പേരെയും വേര്പിരിയുകയും ചെയ്ത ചാര്മിളക്ക് ഒമ്പത് വയസുള്ള ഒരു മകൻ ഉണ്ട്, സിനിമയുടെ സീരിയലും ഒന്നും ഇല്ലാത്ത ചാർമിള ഇപ്പോൾ തമിഴ്നാട്ടിൽ ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത്, നിലത്ത് പായ വിരിച്ചാണ് കിടന്ന് ഉറങ്ങുന്നത് എന്നും മകന്റെ പഠന ചിലവുകൾ നടത്തുന്നത് നടൻ വിശാൽ ആണെന്നും ഒമ്പത് വയസായ മകന് വേണ്ടി തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നും ഇടക്ക് അവന് പിസ വാങ്ങി നൽകുന്നത് അച്ഛൻ ഓണ്ലൈൻ ഓർഡർ വഴി കിട്ടുന്നത് മാത്രം ആണെന്നുമാണ് ചർമിള പറയുന്നത്.

താൻ ഒരു നടിയാണെന്നു പറഞ്ഞിട്ട് വീട്ടുടമ വിശ്വസിക്കുന്നില്ല എന്നും വീട്ടിൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വിളിക്കുന്നതിനായി നിരവധി ആളുകൾ എത്തുന്നതിൽ ഉടമക്ക് സംശയം ആണെന്നും ചാർമിള പറയുന്നു.