Celebrity Special

70 ആം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മകളുടെ സർപ്രൈസ് ഗിഫ്റ്റ്; സുറുമി നൽകിയ സമ്മാനം..!!

ഇന്ന് മലയാള സിനിമ ആഘോഷിക്കുന്ന ദിവസം ആണ് ചെറിയ താരങ്ങൾ മുതൽ മലയാള സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വരെ ആശംസകളുമായി എത്തിക്കഴിഞ്ഞു. അതെ മലയാളത്തിന്റെ എവർഗ്രീൻ നായകൻ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനമാണ് ഇന്ന്.

മലയാളത്തിൽ എന്നും അഭിമാനമായി നിൽക്കുന്ന താരമാണ് മമ്മൂട്ടി. നാനൂറിലധം സിനിമകളിൽ കഴിഞ്ഞ അമ്പത് വർഷങ്ങൾ കൊണ്ട് അഭിനയിച്ചു കഴിഞ്ഞു മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. ആരാധകർ സഹപ്രവർത്തകർ മമ്മൂക്കയുടെ ഈ ജന്മദിനം വളരെ ഗംഭീരമായി ആഘോഷിക്കുകയാണ്.

ഇപ്പോൾ മമ്മൂട്ടിയുടെ മകൾ സുറുമി വാപ്പക്ക് വലിയ വ്യത്യസ്തമായ പിറന്നാൾ സമ്മാനം ആണ് വൈറൽ ആകുന്നത്. മകൾ ദുൽഖർ സൽമാൻ പിതാവിന്റെ പാതപിന്തുടർന്ന് അഭിനയ ലോകത്തിൽ എത്തിയപ്പോൾ മകൾ സുറുമി തിഞ്ഞെടുത്തതും കല ജീവിതം തന്നെയാണ്.

എന്നാൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി പെയിറ്റിംഗ്‌ ആണ് സുറുമി തിരഞ്ഞെടുത്ത വഴി. ആ വഴിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കി എങ്കിൽ കൂടിയും മമ്മൂട്ടിയുടെ ജന്മദിനത്തൽ മകൾ സർപ്രൈസ് ആയി നൽകിയ ആ സമ്മാനത്തിന് വലിയ വില തന്നെയുണ്ട്.

മകൾ സുറുമി വാപ്പിച്ചിക്ക് വരച്ചുനൽകിയ ഒരു പോട്രെയ്റ്റ് പെയിന്റിംഗ് ആണ് ഏവർക്കും ശ്രദ്ധ നൽകുന്നത്. ഒരു ചിത്രകാരി ആണെങ്കിലും ഇത് ആദ്യമായാണ് താരപുത്രി ഒരു പോർട്രൈറ്റ് ചെയ്യുന്നത്. മകളുടെ ചിത്രത്തിൽ ഇലകൾക്കും പൂക്കൾക്കും ഇടയിൽ ചിന്താമഗ്നനായി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് കാണാൻ സാധിക്കുന്നത്.

ചിത്രത്തോടൊപ്പം സുറുമിയുടെ വാക്കുകൾ ഇങ്ങനെ…

വാപ്പിച്ചിയെ വരക്കാൻ തുടങ്ങുമ്പോൾ മനസിൽ ഒരു വലിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം എത്രയോ എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖമാണത്. കൂടത്തെ ഞാൻ ഇന്നേവരെ ഒരു പോർട്രെയ്റ്റ് ചെയ്തിട്ടില്ല.

വാപ്പിച്ചിയുടെ ചിത്രം വരയ്ക്കമെന്ന് പലപ്പോഴും ആഗ്രഹം തോന്നിയിട്ടുണ്ട് എങ്കിലും പക്ഷേ ഇതുവരെ അതിനു മുതിർന്നട്ടില്ല. ഇത്തവണ അദ്ദേഹത്തിന് എന്റെ പിറന്നാൾ സമ്മാനമായി ഇതു വരക്കാനായതിൽ വളരെയധികം സന്തോഷമുണ്ട് എന്നും സുറുമി പറയുന്നു. ചിത്രം ഇതിനോടകം ആരാധകർക്ക് ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago