താരസംഘടനയിൽ സുരേഷ് ഗോപി മാറാൻ കാരണം ജഗതിയും ജഗദീഷും; അന്ന് സംഭവിച്ചത് ഇതാണ് സുരേഷ് ഗോപിയുടെ വാക്കുകൾ..!!

600

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. മോഹൻലാൽ ആണ് ഇപ്പോൾ പ്രസിഡണ്ട് എങ്കിലും ഏറെക്കാലം പ്രസിഡണ്ട് ആയി ഇരുന്നത് ഇന്നസെന്റ് ആയിരുന്നു.

ഈ കഴിഞ്ഞ ദിവസം ഇന്നസെന്റ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു സുരേഷ് ഗോപി അമ്മയിൽ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കാത്തതിന് കാരണം അദ്ദേഹം ഒരു ഷോ നടത്തി അമ്മയിലേക്ക് പണം തരാം എന്ന് പറയുകയും എന്നാൽ ഷോ വലിയ പരാജയം ആയതോടെ സുരേഷ് ഗോപിക്ക് പണം നൽകാൻ കഴിഞ്ഞില്ല.

തുടർന്ന് അമ്മ മീറ്റിങ്ങിൽ എത്തിയപ്പോൾ ഒരു വിദ്വാൻ സുരേഷ് ഗോപിയോട് പണം എവിടെ എന്ന് ചോദിച്ചു. അതോടെ അദ്ദേഹം കൈയിൽ നിന്നും പണം നൽകുക ആയിരുന്നു എന്നും ഇന്നസെന്റ് പറയുന്നത്. എന്നാൽ സുരേഷ് ഗോപിക്ക് വിഷമം ഉണ്ടാക്കുന്ന തരത്തിൽ സംസാരിച്ചത് ആരാണെന്നു ഇന്നസെന്റ് പറയുന്നില്ല.

എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുന്നേ തനിക്ക് ഏറെ ശക്തമായ ഭാഷയിൽ സംസാരിച്ചത് ആരൊക്കെയാണ് എന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിരുന്നു. ഈ സംഭവത്തെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ…

അമ്മയിൽ ഞാൻ സഹകരിക്കാത്തത് എന്തുകൊണ്ട് അവർക്കു നന്നായി അറിയാം. ഒരുപാട് പ്രശ്ങ്ങൾക്ക് എതിര് നിന്നത് കൊണ്ട് ഒന്നുമല്ല. അത് ഇപ്പോൾ പറഞ്ഞേക്കാം. അതൊരു സെക്രെറ്റ് ആയി ഒന്നും അധിക കാലം വെക്കാൻ ഇനി കഴിയില്ല. ഞാൻ 97 ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടി ആണ് അറേബിയൻ ഡ്രീംസ്.

അത് സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയിരുന്നു. അത് നാട്ടിൽ വന്നു കഴിഞ്ഞപ്പോൾ തിരുവനന്തപുരം കാൻസർ സെന്ററിന് കണ്ണൂരിൽ കളക്ടർക്ക് അംഗൻവാടിക്ക് കൊടുക്കാൻ ആയി അതുപോലെ തന്നെ പാലക്കാട് കളക്ടറുടെ തന്നെ ധന ശേഖരത്തിന് പണം സമാഹരിക്കുന്നതിന് വേണ്ടി ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ നാല് മണിക്കൂർ ഷോ നാട്ടിൽ ചെയ്തു.

Jagathi sreekumar

ആ സമയത്ത് ഞാൻ അമ്മയിൽ പറഞ്ഞിരുന്നു. ഈ ഷോ കഴിയുമ്പോൾ ഈ ഷോ ചെയ്യുന്ന ആൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക് തരും. ഞാനോ കൽപ്പനയോ ബിജു മേനോനോ നയാപൈസ ശമ്പളം വാങ്ങിയില്ല. ബാക്കി ഉള്ളവർക്ക് ശമ്പളം കൊടുത്തു.

ഈ അഞ്ചു സ്റ്റേജ് ഷോ ചെയ്തതിന് ചോദ്യം വന്നു അമ്മയുടെ മീറ്റിങ്ങിൽ. ജഗദീഷേട്ടനും അമ്പിളി ചേട്ടനും (ജഗതി ശ്രീകുമാർ) എന്നെ മീറ്റിങ്ങിൽ മുന്നിലിരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമായിരുന്നു.

അപ്പോൾ അമ്പിളി ചേട്ടൻ ചോദിച്ചു അങ്ങേരടച്ചില്ല അങ്ങേരടച്ചില്ല എന്ന് പറയാതെ അങ്ങേര് അടക്കാത്തിടത്ത് താൻ അടക്കുമോ ആ താൻ ഞാൻ പൊറുക്കില്ല. എനിക്ക് അത് ഭയങ്കര വിഷമം ആയി പോയി. അപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു അമ്പിളി ചേട്ടാ അയാൾ അടച്ചില്ല എങ്കിൽ ഞാൻ അടക്കുമെന്ന്.

എന്നിട്ടും അയാൾ അടച്ചില്ല. അപ്പോൾ എനിക്ക് അമ്മയിൽ നിന്നും നോട്ടീസ് വന്നു. രണ്ടുലക്ഷം രൂപ പെനാൽറ്റി അടക്കണം എന്ന്. എന്റെ കുഞ്ഞുങ്ങളുടെ ക്യാഷ് ഞാൻ എടുത്ത് അടച്ചു. അന്ന് ഞാൻ പറഞ്ഞു ഞാൻ ശിക്ഷിക്കപെട്ടവൻ ആണ് അസോസിയേഷനിൽ.

ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല. ഞാൻ മാറിനിൽക്കും. പക്ഷെ അമ്മയിൽ ഒന്ന് അന്വേഷിക്കൂ. ഇപ്പോഴും ഒരു തീരുമാനം അവിടെ എടുക്കുമ്പോൾ എന്റെയും അഭിപ്രായം ചോദിക്കും.

ഇന്നച്ചൻ എത്ര തവണ നീ ഇതിന്റെ പ്രസിഡന്റ് ആകണം എന്ന് പറഞ്ഞു. ഞാൻ ശിക്ഷ വാങ്ങിയവൻ ആണ് ഞാൻ ഇല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. സുരേഷ് ഗോപി പറയുന്നു.