Categories: Celebrity Special

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ..!!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു , കെ പി എ സി ലളിത എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വമ്പൻ വിജയം ആയിരുന്നു.

ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് ഗുഡ് നൈറ്റ് മോഹൻ ആയിരുന്നു ഈ സിനിമ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഈ സിനിമ എടുക്കുമ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഗുഡ് നൈറ്റ് മോഹൻ. സഫാരി ചാനലിൽ ആണ് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞത്.

ഭദ്രൻ ഈ സിനിമയുടെ കഥ തന്നോട് പറഞ്ഞപ്പോൾ താൻ ചെയ്യാം എന്ന് സമ്മതിക്കുക ആയിരുന്നു. എന്നാൽ തുടർച്ചയായി മോഹൻ നിർമ്മിക്കുന്ന ചിത്രങ്ങൾ ചെയ്തു വന്ന മോഹൻലാൽ മറ്റൊരു നിർമാതാവിനെ തേടാൻ സംവിധായകനോട് ആവശ്യപ്പെട്ടു.

എന്നാൽ പല നിർമ്മാതാക്കളോടും കഥ പറഞ്ഞു എങ്കിൽ കൂടിയും മുണ്ടുപറിച്ച് മോഹൻലാൽ അടിക്കുന്നത് മാറ്റണം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതോടെ വീണ്ടും തന്നെ കാണാൻ ഭദ്രൻ എത്തിയത് എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു.

ഈ സിനിമ ഷൂട്ടിങ് ആരംഭിച്ചു പലപ്പോഴും മുടങ്ങി എന്നും മോഹൻ പറയുന്നു. പല കാരണങ്ങൾ ഉണ്ടായിരുന്നു. മോഹൻലാലിന് അസുഖം വന്നത് ഒക്കെ ഒരു കാരണം ആയിരുന്നു. താനും മോഹൻലാലും ആയും അതുപോലെ ഭദ്രനും മോഹൻലാലും ആയും എല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.

താൻ മോഹൻലാൽ അസുഖം ബാധിച്ചിട്ട് കാണാൻ ചെല്ലാത്തത് ആയിരുന്നു പിണക്കത്തിന് കാരണം. മോഹൻലാൽ അത്തരം കാര്യങ്ങളിൽ പെട്ടന്ന് സങ്കടം വരുന്ന ആൾ ആണ് എന്നും ഗുഡ് നൈറ്റ് മോഹൻ പറയുന്നു. എന്നാൽ താൻ ആ സമയത്തിൽ ദുബായിൽ ആയിരുന്നു.

സിനിമ പൂർത്തി ആയി പ്രിവ്യു ഷോ താൻ കുടുംബ സമേതം കണ്ടു. പിന്നീട് റിലീസ് ഡേറ്റിങ് ആദ്യ ഷോ കാണണം എത്തിയപ്പോൾ തീയേറ്ററിന് മുന്നിൽ ജനസാഗരം ആയിരുന്നു എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു. റിലീസ് ദിവസം തിയറ്ററുകളില്‍ കയറാൻ പറ്റാത്ത അത്രയും തിരക്കായിരുന്നു. പൊലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങൾ തിയറ്ററിൽ കയറിയത്.

സിനിമ കാണാൻ ഇത്രയും ആളുകൾ വരുന്നതാണ് ഒരു നിർമാതാവിന്റെ സന്തോഷം. അത് വീണ്ടും കാണാൻ ഞാൻ തിയറ്ററിന്റെ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോൾ കാണുന്നത് 600 രൂപ മുതല്‍ 800 രൂപ വരെയാക്കി ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നതാണ്. അന്ന് ബാൽക്കണി ടിക്കറ്റിന് അൻപതോ അറുപതോ രൂപയേ ഉള്ളൂ.

ആരാണ് അത് വിറ്റതെന്ന് ഞാൻ അന്വേഷിച്ച് കണ്ടുപിടിച്ചു. ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് പൊലീസുകാർ അവിടെയുണ്ടായിരുന്നു. നാല് ഷോക്ക് പതിനഞ്ചോ ഇരുപതോ ടിക്കറ്റ് ഇവർ വാങ്ങും. അത് 750 അല്ലങ്കിൽ 800 രൂപയൊക്കെ ആയിട്ട് വിൽക്കും. അങ്ങനെ ഏകദേശം 60000 രൂപ ഒരു ദിവസം ഇവർ കൊണ്ട് പോകുന്നുണ്ട്.

അത്രയും ഷെയർ നിർമാതാവായ എനിക്കില്ല.’ ഇന്ന് ഈ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. കാരണം ഇപ്പോൾ ടിക്കറ്റ് വില 300 ഒക്കെ ആണല്ലോ.. അന്ന് ഞാൻ സംഘടനയിൽ പരാതി നൽകിയിരുന്നു. മുംബൈയിലും തമിഴ് നാട്ടിലും പോലെ റിലീസ് ചെയ്ത രണ്ടു ദിവസം നിർമാതാവിന് ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ കഴിയുന്ന പോലെ ആക്കണം എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago