സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചു കൊണ്ട് സിനിമ ലോകത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി.
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ ആണ് മഞ്ജരി എന്ന ഗായികയെ സംഗീത ലോകത്തിന് സമ്മാനിക്കുന്നത്. മികച്ച പിന്നണി ഗായികക്ക് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 2 വട്ടം മഞ്ജരി നേടിയിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഇരുന്നൂറിൽ അധികം ഗാനങ്ങൾ താരം സിനിമയിലും ആൽബത്തിലും ആയി പാടിക്കഴിഞ്ഞു.
നാടൻ വേഷങ്ങളിലും സാരിയിലും മാത്രം ആയിരുന്നു മഞ്ജരി എന്ന ഗായികയെ ആദ്യ കാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ലുക്കും മട്ടും അപ്പാടെ മാറി. തന്റെ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരാനും ആദ്യ കാലങ്ങൾ ഇങനെ ആകാനും ഉള്ള കാരണങ്ങൾ താരം ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ..
‘ഒമാനിലെ മസ്ക്കറ്റിലാണ് ഞാൻ പഠിച്ചത്. അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണ്. അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ സ്റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. അച്ഛൻ മുടിവെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും.
ഡിഗ്രി പഠിക്കാൻ നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിർബന്ധമായിരുന്നു. സീനിയോഴ്സിനെ പേടി പൂവാലന്മാരെ പേടി. ആകെ മൊത്തത്തിൽ ഒരു പേടി കുട്ടിയായിരുന്നു ഞാൻ.
ഷാളോക്കെ മൂടികെട്ടിയായിരുന്നു എന്റെ നടത്തം. ഉപരി പഠനത്തിന് മുംബൈയിൽ പോയ ശേഷമാണ് എന്റെ ചിന്താഗതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നത്. അവിടെ നിന്ന് വന്ന ശേഷം പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങി ഞാൻ..’ മഞ്ജരി പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…