മലയാളത്തിൽ ഏറെ സുപരിചിതയായ താരം ആണ് ശാലു മേനോൻ. മികച്ച അഭിനയത്രിയും അതോടൊപ്പം മികച്ച നർത്തകിയും ആണ് ശാലു. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന താരം സിനിമ സീരിയൽ രംഗത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരം ആണ്. തുടർന്ന് ഒരു വലിയ ഇടവേളക്ക് ശേഷം വീണ്ടും താരം സീരിയൽ അഭിനയ ലോകത്തിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്.
2000 ൽ പുറത്തിറങ്ങിയ കവർ സ്റ്റോറി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമയേക്കാൾ കൂടുതൽ സീരിയൽ മേഖലയിൽ തിളങ്ങിയ താരത്തിന്റെ ആദ്യ സീരിയൽ ഏഷ്യാനെറ്റിലെ പത്തരമാറ്റ് ആണ്. സീരിയൽ സിനിമയേക്കാൾ വീട്ടമ്മക്കാർക്ക് ഇടയിൽ നിൽക്കുന്നത് കൊണ്ട് തന്നെ നിരവധി വീട്ടമ്മമാർ ശാലുവിന്റെ കടുത്ത ആരാധികയാണ്. ശാലു സ്വന്തം യൂട്യൂബ് ചാനലിൽ എങ്ങനെ സിനിമയിലും അഭിനയരംഗത്തും എത്തിയതിനെ പറ്റി ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.
ശാലുവിന്റെ വാക്കുകൾ :
‘സിനിമയിൽ അതിനയിക്കണമെന്നോ ഒരു അഭിനയത്രി ആകണമെന്നോ ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ അച്ഛന് ഒരു ആഗ്രഹമുണ്ടായിരുന്നു. ‘സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എന്നെ റെഡിയാക്കി സ്‌കൂട്ടറിൽ അച്ഛന്റെ വീട്ടിൽ പോവാണെന്ന് അമ്മയോട് പറഞ്ഞ് പോയി. എന്റെ ധാരണ അച്ഛന്റെ വീടായ അമ്പലപ്പുഴയിൽ പോകുവാണെന്നായിരുന്നു. ആലപ്പുഴയിൽ നമ്മുക്ക് ഒരു അങ്കിളിനെ പോയി കണ്ടിട്ട് നമ്മുക്ക് അച്ഛന്റെ വീട്ടിലേക്ക് പോകാമെന്ന് അച്ഛൻ ഇടയ്ക്ക് വെച്ചുപറഞ്ഞു. ചെന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ സംവിധായകൻ ഫാസിൽ സാറിന്റെ വീട്ടിലാണ്.
അങ്ങനെ അച്ഛന് അദ്ദേഹത്തോട് എന്റെ മകളാണ് സിനിമയിൽ എന്തെങ്കിലും ചെറിയ വേഷംകൊടുക്കണമെന്നൊക്കെ പറഞ്ഞു. അദ്ദേഹം നമ്മുക്ക് നോക്കാമെന്ന് പറഞ്ഞു. അങ്ങനെ അവിടെ നിന്ന് സന്തോഷപൂർവം അച്ഛന്റെ വീട്ടിലേക്ക് പോയി. അച്ഛൻ പിന്നീടും ആരെയൊക്കെയോ ഇതുപോലെ അറിയുന്ന ആളുകൾ നമ്പർ ഒക്കെ വിളിച്ച് ഇങ്ങനെ ഈ കാര്യം സൂചിപ്പിക്കുമായിരുന്നു. ഞാൻ ഈ ഫീൽഡിൽ എത്തുന്നതിന് മുമ്പ് പക്ഷേ അച്ഛൻ മരിച്ചു പോയിരുന്നു.
എന്റെ അഭിനയം ഒന്നും കാണാൻ അച്ഛന് പറ്റിയില്ല. പത്തരമാറ്റ് എന്ന സീരിയലിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അത് ഞാൻ കലോത്സവത്തിൽ പങ്കെടുക്കുന്ന സമയത്ത് ലഭിച്ചതാണ്. ആ സീരിയലിലെ പ്രധാനകഥാപാത്രമായ ഒരു യക്ഷിയുടെ റോളിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്..’ ശാലു പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…