സ്മിത ടൂപീസിൽ നിന്നപ്പോൾ എന്റെ നാണംപോയി; വീട്ടിൽ അത്രക്കും ദാരിദ്യമായതുകൊണ്ട് പിന്നെയൊന്നും ചിന്തിച്ചില്ല; ഷക്കീല പറയുന്നു..!!

11,848

ഇന്ത്യൻ സിനിമയിൽ തന്നെ ഒരുകാലത്തിൽ വിപ്ലവം ഉണ്ടാക്കി ആരാധകരെ നേടിയ താരമാണ് തൊണ്ണൂറുകളിൽ തിളങ്ങി നിന്ന ഷക്കീല. സിൽക്ക് സ്മിത അഭിനയിച്ച പ്ലെ ഗേൾസ് എന്ന ചിത്രത്തിൽ കൂടി ആണ് ഷക്കീല അഭിനയ ലോകത്തേക്ക് എത്തുന്നത്.

അഭിനയ ലോകത്തിൽ താരറാണിയായി വിലസിയ സിൽക്ക് മുഖ്യധാര ചിത്രങ്ങളിൽ കൂടുതൽ ആയി ചെയ്യുകയും അതോടൊപ്പം ഐറ്റം ഡാൻസ് ചെയ്യുകയും ഒക്കെ ആയപ്പോൾ ഷക്കീല അന്നത്തെ യുവാക്കൾക്കും അതുപോലെ പ്രായമായവർക്കും ഹരമായി ഷക്കീല മാറുകയായിരുന്നു.

Shakkeela

കിന്നരാത്തുമ്പികൾ എന്ന ചിത്രത്തിൽ കൂടി ഷക്കീല ആളുകൾക്ക് ഹരമായി മാറുന്നത്. ഇന്നും സൂപ്പർ താര ചിത്രങ്ങൾ ഇന്ത്യൻ ഭാഷകളിൽ മാത്രം ഡബ്ബ് ചെയ്തു എത്തുമ്പോൾ അന്നത്തെ കാലത്തിൽ ഷക്കീലയുടെ ചിത്രങ്ങൾ മലയാളം കന്നഡ തെലുങ്ക് തമിഴ് ഹിന്ദി ഭാഷകൾ കൂടാതെ നേപ്പാളി , ചൈനീസ് , സിംഹള ഭാഷകളിലും ഡബ്ബ് ചെയ്യുമായിരുന്നു.

എന്നാൽ രണ്ടായിരത്തിലേക്ക് എത്തിയപ്പോൾ ഷക്കീല തരംഗം അവസാനിക്കുകയും താരം മുഖ്യധാരാ ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ ഒതുങ്ങുകയും ആയിരുന്നു. എന്നാൽ താൻ സിനിമയിൽ എത്താൻ കാരണമായത് ഇങ്ങനെ ആണെന്ന് ഷക്കീല ഒരിക്കൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

Shakkeela

സിനിമാ മോഹം കൊണ്ട് നടന്ന് പത്താം ക്ലാസിൽ തോറ്റു. ഇതറിഞ്ഞ അച്ഛൻ പൊതിരെ തല്ലി. വീടിനു മുന്നിൽ ഒരു സിനിമ കമ്പനി ഉണ്ടായിരുന്നു. ശരത് കുമാർ നായകനായ നക്ഷത്ര നായകൻ എന്ന സിനിമ ചെയ്തത് അവരായിരുന്നു.

വീടിന് പുറത്തിട്ട് തല്ലുന്നത് കണ്ട നിർമാതാവും മേക്കപ്പ് മാനും ഓടിയെത്തി. പത്ത് തോറ്റ അവളെ എന്ത് ചെയ്യണം എന്നായിരുന്നു അച്ഛന്റെ ചോദ്യം. ഞാൻ അഭിനയിക്കാൻ കൊണ്ടുപോകട്ടെ എന്ന് മേക്കപ്പ് മാൻ. പിറ്റേന്ന് അയാൾ ഒരു ഓട്ടോ കൊണ്ടുവന്ന് എ.വി.എം.സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

Shakkeela

അതുവരെ വെളുത്ത് തുടുത്തവർക്ക് മാത്രമാണ് സിനിമാ ലോകമെന്ന ചിന്ത അവിടെ വെച്ച്‌ മാറി. എ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അന്ന് സില്‍ക്കിന്റെ അനുജത്തിയുടെ വേഷം എന്ന് മാത്രമേ സിനിമയെപ്പറ്റി അറിയാമായിരുന്നുള്ളൂ. ഒരു വീട്ടിൽ പെണ്കുട്ടികൾ ഉണ്ടെങ്കിൽ ഭാര്യ ഭർത്തക്കന്മാർ എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതായിരുന്നു പ്രതിപാദ്യ വിഷയം. അന്ന് വയസ്സ് 15.

മിനി സ്കർട്ട്, ബിക്കിനി ഒക്കെയായിരുന്നു വേഷം. അൽപ്പം ജാള്യത തോന്നിയെങ്കിലും സിൽക്ക് സ്മിത ടു പീസ് ധരിച്ചതിനാൽ കൂടുതലൊന്നും ചിന്തിച്ചില്ല. ആ വേഷം ഇണങ്ങും എന്ന് മനസ്സിലാക്കി. എന്നാൽ മറ്റൊരു കാരണം എ സർട്ടിഫിക്കറ്റ് ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ വീട്ടിലെ ദാരിദ്ര്യം ആയിരുന്നു മനസ്സിൽ.

ഷക്കീല പടങ്ങളിൽ നിരന്തരം അഭിനയിച്ചത് എന്തിനെന്ന ചോദ്യം; കനക ലത നൽകിയ മറുപടിയിൽ കണ്ണുകൾ നിറയും..!!

ആ അവസ്ഥ കണ്ട് വളർന്നതിനാൽ ഇനി ആ ജീവിതത്തിൽ നിന്നും ഒരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ഈ മേഖലയിൽ തുടരാം എന്നുള്ള തീരുമാനം എടുത്തത്. പത്താം ക്ലാസ്സിൽ തോറ്റിട്ടും ഭംഗിയായി ഇംഗ്ലീഷ് പറയുന്നത് ആറ് കോൻവെന്റിൽ നിന്നും കിട്ടിയ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷ് ചിത്രകഥാ ബുക്കുകൾ വായിച്ചാണ് ഇംഗ്ലീഷ് സ്വായത്തമാക്കിയത്. ടിങ്കിൾ വായിച്ചു കൊണ്ടാണ് ഇംഗ്ലീഷ് വാക്കുകൾ താൻ പഠിച്ചത്.” ഷക്കീല പറഞ്ഞു.