1980 കളിലെ നായികമാരെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്ന പേരുകളിൽ ഒന്നായിരിക്കും ശാന്തി കൃഷ്ണയുടേത്. അന്നത്തെ കാലത്ത് നായികയായി തിളങ്ങി താരം ആണ് ശാന്തി കൃഷ്ണ. 1963 ജനുവരി 2 നു മുംബൈയിൽ ആണ് പാലക്കാടൻ ബ്രാഹ്മണ ദമ്പതികളുടെ മകൾ ആയി ശാന്തി കൃഷ്ണയുടെ ജനനം. ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്ന ശാന്തി കൃഷ്ണ ഹോമകുണ്ഡം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1976 ൽ ആയിരുന്നു അത്.
വിവാഹ ശേഷം ഒട്ടേറെ താരങ്ങളെ പോലെ തന്നെ സിനിമയിൽ നിന്നും മാറി നിന്ന ശാന്തി കൃഷ്ണ പിനീട് കുറച്ചു കാലങ്ങൾക്ക് മുന്നേ ആണ് അഭിനയ ലോകത്തിൽ തിരിച്ചു വന്നത്. ഇരു കൈകളും നീണ്ടിയാണ് ശാന്തികൃഷ്ണയെ പ്രേക്ഷകർ സ്വീകരിച്ചത്. ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു. അഭിനയ ലോകത്തിൽ നിന്നുമായിരുന്നു ശാന്തി വിവാഹം കഴിക്കുന്നതും.
ചലച്ചിത്ര ജീവിതത്തിൽ തുടക്കത്തിൽ ശ്രീനാഥു ശാന്തി കൃഷ്ണയും ആയി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ വിവാഹ ജീവിതത്തിനു 12 വർഷത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. 1984 ൽ ആയിരുന്നു ഇവരും പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 1995 ൽ ഇരുവരും വേര്പിരിയുകയും പുനർവിവാഹം കഴിക്കുകയും ചെയ്തു. മോഹൻലാലിനൊപ്പം അഭിനയിച്ച മുഹൂർത്തങ്ങൾ പറയുകയാണ് ശാന്തി കൃഷ്ണയിപ്പോൾ.
രസകരമായ ഒട്ടേറെ വിശേഷങ്ങൾ ഉണ്ടായിട്ടുണ്ട് മോഹൻലാലിന്റെയൊപ്പം. ഞാൻ ലാൽജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയും കാമുകിയും അമ്മയും അമ്മായിമ്മയായിട്ടുമൊക്കെ അഭിനയിച്ച ഒറ്റ നടി ഞാനാണ്. അതൊരു സത്യമാണ്. ഞാനൊരു നായികയായി നിന്ന കാലത്തും അമ്മയായി അഭിനയിച്ചിട്ടുണ്ട്. ചെങ്കേലിൽ അമ്മായിയമ്മ ആയിരുന്നു. പിൻഗാമിയിലാണ് അമ്മയായത്. പക്ഷേ എന്ന ചിത്രത്തിൽ ഭാര്യയായി.
വിഷ്ണു ലോകത്തിൽ കാമുകിയായി. ഇനി അമ്മൂമ്മ റോൾ മാത്രമേ ബാക്കി ഉള്ളുവെന്ന് തമാശരൂപേണ ശാന്തി കൃഷ്ണ പറയുന്നു. ഇതൊന്നും ഞാൻ കാര്യമാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം എത്രത്തോളം നന്നാക്കാമെന്നതാണ് ഞാൻ നോക്കുന്നത്. അക്കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവതിയാണ്.
പല തരത്തിലുള്ള കഥാപാത്രങ്ങളും എനിക്ക് ചേരുമെന്ന് തെളിയിക്കപ്പെട്ടു. തൊണ്ണൂറുകളിൽ ഞാൻ തിരിച്ച് വന്നപ്പോഴും നായികയായി തന്നെ എന്നെ സ്വീകരിച്ചു. മമ്മൂട്ടിയുടെയൊക്കെ ഭാര്യ റോൾ എനിക്ക് ലഭിച്ചിരുന്നു. എനിക്കത് നല്ല കാര്യമാണ്. അതുകൊണ്ടാണ് ഇത്രയും വെറൈറ്റി ചെയ്യാൻ എനിക്ക് പറ്റിയതെന്നും ശാന്തി കൃഷ്ണ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…