ഏഷ്യാനെറ്റിൽ വമ്പൻ സ്വീകാര്യത ലഭിച്ച സീരിയൽ ആയിരുന്നു നീലക്കുയിൽ. സീരിയൽ അവസാനിച്ചപ്പോൾ ആരാധകർക്ക് ഏറെ നിരാശയും ഉണ്ടായിരുന്നു. സൂപ്പർ താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളും അണിനിരന്ന സീരിയൽ സംഭവ ബഹുലമായി ക്ലൈമാക്സ് ഒക്കെ പ്രേക്ഷകർക്ക് നൽകി ആണ് അവസാനിച്ചത്.
ആദിയും ഭാര്യ റാണിയും ആദി അബദ്ധത്തിൽ വിവാഹം ചെയ്ത കസ്തൂരിയും അവരുടെ ത്രികോണ പ്രണയ കഥയും ആണ് സീരിയലിന്റെ ഇതിവൃത്തം. സാധാരണ കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യാസമായി വമ്പൻ ട്വിസ്റ്റുകൾ ആണ് സീരിയലിൽ ഒരുക്കിയിരുന്നത്. കസ്തൂരിയായി എത്തിയത് മലപ്പുറംകാരി നിഷ ചന്ദ്രൻ ആയിരുന്നു. മറ്റൊരു നായികയായ റാണിയായി എത്തിയത് തെലുങ്ക് താരം ലത ശങ്കർ ആയിരുന്നു.
കന്നഡ താരം രെശ്മി ഹരിദാസ് ആണ് റാണിയുടെ അമ്മയുടെ വേഷത്തിൽ എത്തിയത്. ഇവരുടെ മോഡൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ സീരിയൽ തീർന്നതോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കസ്തൂരിയുടെ അമ്മയായ ചീരുവിന്റെ യഥാർത്ഥ ചിത്രങ്ങളും നടിയുടെ ജീവിതവും ആണ്.
കാട്ടിൽ ജീവിക്കുന്ന കസ്തൂരിയുടെയും അമ്മ ചീരുവിന്റെയും കഥ പറയുന്ന സീരിയലിൽ കറുത്ത മേക്കപ്പ് ഒക്കെ ഇട്ടാണ് അഭിനയിച്ചിരുന്നത്. ശബാന അതൂരി എന്നാണ് താരത്തിന്റെ പേര്. സീരിയൽ മേഖലയിൽ റിതു എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്.കന്നഡ സിനിമ സീരിയൽ രംഗത്ത് ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ആൾ ആണ് നമ്മുടെ ചീരു.
വെങ്കിടേഷ് ആണ് ഭർത്താവ്. ജീവിതത്തിൽ വളരെ മോശം കാലം ഉണ്ടായിരുന്ന താരം കൂടിയാണ് ആണ് റിതു. ഋതുവിന്റെ അച്ഛൻ ഒരു സിനിമ എടുക്കാൻ ഇറങ്ങി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായപ്പോൾ.സിനിമയിൽ നിന്നും നഷ്ടം ആയത് സിനിമയിൽ നിന്നും തന്നെ തിരിച്ചു പിടിക്കാൻ ആണ് റിതു എത്തിയത്.
സിനിമയിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം ഞരമ്പ് മുറിച്ചു ജീവിതം തന്നെ ഇല്ലാതെ ആക്കാൻ ശ്രമിച്ചു എന്നുള്ളതാണ്. പെട്ടന്ന് ഉണ്ടായ വികാര പ്രക്ഷോഭത്തിൽ ആണ് അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കിയത്. എന്നാൽ താൻ ഇപ്പോൾ പുതിയ ആൾ ആണെന് റിതു പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…