Top Stories

ഇന്ന് ഞാൻ പോയില്ലങ്കിൽ ആ വിവാഹ ബന്ധം തകരുണെന്ന് മുകേഷ്; പിറ്റേ ദിവസത്തെ പത്രം കണ്ടപ്പോൾ ഞെട്ടിയെന്നു പിഷാരടി..!!

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ഷോ ആയിരുന്നു ബഡായി ബംഗ്ലാവ്. ഷോയിൽ പ്രധാന വേഷങ്ങളിൽ എത്തിയത് ആദ്യ സീസണിൽ രമേഷ് പിഷാരടിയും മുകേഷും ആര്യയും ധർമജനും ആയിരുന്നു. ഈ ഷോയിൽ അഭിനയിച്ചു കൊണ്ട് ഏറുന്ന സമയത്ത് ആയിരുന്നു മുകേഷിന്റെ രണ്ടാം വിവാഹം. ആ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ജെബി ജങ്ഷൻ എന്ന ഷോയിൽ മുകേഷിന്റെ ഭാര്യ അതിഥി ആയി എത്തിയപ്പോൾ ആണ് പിഷാരടി മനസ്സ് തുറന്നത്.

പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ..

എന്റെ കല്യാണാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവിക ചേച്ചിക്കൊപ്പമൊക്കെ പരിപാടിക്ക് പോയിരുന്നു. കലാമണ്ഡലത്തിലൊക്കെ നല്ല കുട്ടികളുണ്ടെങ്കിൽ ഇങ്ങനെയൊരാളുണ്ട് ആലോചിക്കണം എന്ന് പറയാമെന്നൊക്കെ പറഞ്ഞയാളാണ് ദേവിക മാഡം. ഖത്തർ ഷോ കഴിഞ്ഞ് എയർപോർട്ടിൽ സംസാരിച്ച്‌ നിൽക്കുന്നതിനടയിൽ ദേവിക ചേച്ചിയെ മുകേഷേട്ടനെ പരിചയപ്പെടുത്തിയത്. അന്ന് ആ പരിപാടിയിൽ ചീഫ് ഗസ്റ്റായിരുന്നു അദ്ദേഹം. ഈ സംഭവം കഴിഞ്ഞ് ആറേഴ് വര്ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

ഷൂട്ടിനിടയിൽ തനിക്ക് 6 മണിക്ക് പോവണമെന്നും നിർബന്ധമായും വിടണമെന്നും മുകേഷേട്ടൻ പറഞ്ഞിരുന്നു. എനിക്ക് അത്രയും വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ് ഇന്ന് പോയില്ലെങ്കിൽ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹം പോയി. പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയെന്നും പിഷാരടി പറഞ്ഞു. മുകേഷും മേതിൽ ദേവികയും വിവാഹിതരായി ഞങ്ങളെയെല്ലാം പറ്റിച്ച്‌ സ്വന്തം വിവാഹത്തിനായി പോയതായിരുന്നു അദ്ദേഹം. പരിചയപ്പെടുത്തിത്തന്ന എന്നോട് പോലും പറയാതിരുന്നത് തെറ്റല്ലേ അതോ ഞാൻ പരിചയപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾക്ക് അറിയാമായിരുന്നോയെന്നു പിഷാരടി ചോദിച്ചു.

മേതിൽ ദേവിക നൽകിയ മറുപടി ഇങ്ങനെ..

അത് സത്യമാണ് അന്ന് രണ്ടാളും വന്ന് പരിചയപ്പെട്ടിരുന്നു. നിങ്ങൾ വിവാഹിതയാണോയെന്ന് മുകേഷ് ചോദിച്ചിരുന്നു. അതെയെന്ന് പറഞ്ഞ് പോവുകയായിരുന്നു ദേവിക. ആ തിരിച്ചുപോക്ക് നല്ല രസമായിരുന്നു. കളിക്ക് ചോദിച്ചതാണെന്ന് തോന്നുന്നു. പ്രണയവുമല്ല അറേഞ്ചിടുമല്ലാത്ത വിവാഹമായിരുന്നു ഇത്. സഹോദരിയും ഭർത്താവും വന്നാണ് ആലോചിച്ചത്. അത് ശരിയാവുമോയെന്ന ആശങ്കയായിരുന്നു. ദേവിക പറഞ്ഞു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago