Categories: Celebrity Special

നൈജീരിയയിൽ ജനനം; അഭിനയവും അസിസ്റ്റന്റ് മാനേജർ ജോലിയും; വിവാഹ മോചിതയായ പ്രസീതയുടെ ജീവിതകഥ ഇങ്ങനെ..!!

മൂന്നാം മുറ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരമാണ് പ്രസീത. തുടർന്ന് മിമിക്രി താരമായി ആയിരുന്നു പ്രസീത തന്റെ കലാജീവിതം തുടങ്ങുന്നത്. മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വ്യത്യസ്ത കഥാപത്രങ്ങൾ കോമഡി വേഷങ്ങളിലും എല്ലാം എത്തിയിട്ടുണ്ട് പ്രസീത.

ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും പ്രസീത എന്ന താരത്തിന്റെ ജീവിതത്തിൽ ഏറെ ശ്രദ്ധ നേടിയ വേഷം അമ്മായി എന്നത് ആയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിൽ ആയിരുന്നു പിഷാരടിക്കും ധർമജനും മുകേഷിനും ആര്യക്കും ഒപ്പം അമ്മായി എന്ന വേഷത്തിൽ പ്രസീത എത്തിയത്.

ഏഷ്യാനെറ്റിലെ ഹിറ്റ് ഷോ സിനിമാലയിലും പ്രസീത ഉണ്ടായിരുന്നു. 1976 ൽ നൈജീരിയയിൽ ആയിരുന്നു പ്രസീത മേനോൻ ജനിക്കുന്നത്. നാലു മക്കളിൽ ഏറ്റവും ഇളയവൾ. ആറാം ക്ലാസ്സു വരെ നൈജീരിയയിലായിരുന്നു. പ്രസീതയുടെ അച്ഛൻ ഗോപാല കൃഷ്ണൻ നൈജീരിയയിലെ ഒരു കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിൻ എറണാകുളം സെന്റ് തെരേസാസിൽ നിന്ന് 1997 ൽ ബിഎ.യും ബെംഗളുരുവിൽ നിന്നു നിയമ ബിരുദവും നേടി.

ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ് പ്രസീത. സിനിമാ രംഗത്ത് അന്ന് സജീവമായിരുന്ന കാർത്തിക പ്രസീതയുടെ ബന്ധുവായിരുന്നു. കാർത്തികയുടെ പ്രോത്സാഹനം കൊണ്ട് മൂന്നാം മുറ എന്ന സിനിമയിൽ ബാലതാരമായി വേഷമണിഞ്ഞു. വൈശാലി സിനിമയുടെ നൂറാം ദിവസം സംബന്ധിച്ചു നടത്തിയ പരിപാടിയിൽ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ അഭിനന്ദനങ്ങൾ പിടിച്ചു പറ്റുകയും പിന്നീട് നിരവധി സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിക്കുകയും ചെയ്തിത്തുണ്ട്.

ഇപ്പോൾ നിർമ്മാണ രംഗത്തും സംവിധാനത്തിലും പ്രസീത സജീവമാകുകയാണ്. പ്രസീതയുടെ പിആർജി ക്രിയേഷൻസ് എന്ന കമ്പനി കുക്കു പരമേശ്വരൻ പ്രധാന വേഷം ചെയ്യുന്ന ജനനി എന്ന ഹ്രസ്വ ചലച്ചിത്രം സംവിധാനം ചെയ്തു നിർമ്മിച്ചു. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മോഹപക്ഷികൾ എന്ന സീരിയലിലിലൂടെയാണ് പ്രസീത സീരിയൽ ലോകത്തിലേക്ക് എത്തുന്നത്. ഏറ്റവുമൊടുവിൽ സ്ത്രീ എന്ന സീരിയലിൽ ഗ്ലാഡിസ് ഫെർണാണ്ടസ് എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയും അവതരിപ്പിച്ചു.

അഭിനേത്രി എന്നതിനപ്പുറം ഒരു നല്ല മിമിക്രി ആർട്ടിസ്റ്റും കൂടെയാണ് പ്രസീത. സുരേഷ് ഗോപി മുകേഷ് മമ്മൂട്ടി തുടങ്ങിയവരുടെ ശബ്ദം അനുകരിച്ച് ധാരാളം വേദികളിൽ കൈയ്യടി നേടിയിട്ടുണ്ട്. അഭിനയവും മിമിക്രിയും കോമഡിയും മാത്രമല്ല. അടിസ്ഥാനപരമായി പ്രസീത അഭിഭാഷകയാണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. വിവാഹ മോചിതയായ പ്രസീതക്ക് ഒരു മകൻ കൂടി ഉണ്ട്.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago