Categories: Celebrity Special

പ്രണവിന്റെ ആ ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ നിന്നുപോയി; സിദ്ധിഖ് അനുഭവം പറയുന്നു..!!

മലയാള സിനിമയിൽ ബാലതാരമായി എത്തി ഇപ്പോൾ നായകനായി തിളങ്ങി നിൽക്കുന്ന താരം ആണ് പ്രണവ് മോഹൻലാൽ. എന്നാൽ അഭിനയ വിസ്മയം മോഹൻലാലിൻറെ മകൻ കൂടി ആണ് പ്രണവ് മോഹൻലാൽ. ആദി എന്ന ചിത്രത്തിൽ കൂടി ആണ് പ്രണവ് ആദ്യമായി നായകനായി എത്തുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആയിരുന്നു. മലയാളത്തിൽ ഒരു താരവുമായി മാറാൻ മോഹം ഉള്ള താരം ഒന്നുമല്ല പ്രണവ് മോഹൻലാൽ. എന്നും യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവ് ഹിമാലയത്തിലും അതുപോലെ മലകളും കുന്നുകളും കയറി നടക്കുന്നതാണ് ഇഷ്ട വിനോദങ്ങൾ.

ലോകം മുഴുവൻ ചുറ്റാൻ ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങാൻ വരെ കെൽപ്പുള്ള താരമാണ് പ്രണവ് എങ്കിൽ കൂടിയും ബസിലും ട്രെയിനിലും എല്ലാം രാജ്യം ചുറ്റിക്കാണുന്ന ഒരിക്കൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് പോലെ യഥാർത്ഥ ജീവിതത്തിൽ ചാർളി ആയി ജീവിക്കുന്ന ആൾ കൂടി ആണ് പ്രണവ് മോഹൻലാൽ.

ആർഭാടങ്ങൾ ഒട്ടുമില്ലാത്ത സിമ്പിൾ ജീവിതം നയിക്കുന്ന ആൾ ആണ് പ്രണവ് എന്ന് പലപ്പോഴും പലരും പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ് , എന്നും സാധാരണ ജീവിതം മോഹിക്കുന്ന ആൾ കൂടി ആയിരുന്നു. അദ്ദേഹത്തിന് ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും പ്രണവ് ശ്രദ്ധിക്കാറില്ല.

സമൂഹ മാധ്യങ്ങളിൽ ഒന്നും താരം ആക്റ്റീവ് അല്ല. അപ്പുവിന് ഹിമാലയം പോലെ ഒരുപാട്  മലകളും കുന്നുകളും കയറി ഇറങ്ങി നടക്കുക. സ്വന്തമായി ചില ജോലികൾ ചെയ്ത് അതിനുള്ള വരുമാനം കണ്ടെത്തുക. അതും സാധാരണ താരങ്ങൾ പോകുന്നപോലെ ഫ്‌ളൈറ്റ് ചാർട്ട് ചെയ്‌തൊന്നുമല്ല പ്രണവിന്റെ യാത്രകൾ ബസ് മുതൽ കാളവണ്ടിയിലുമൊക്കെയാണ് യാത്രകൾ. പല സിനിമകളിലും അസ്സിസ്റ്ററ് ആയി ജോലി നോക്കിയിരുന്നു വരുമാനത്തിനായി.

ഒരിക്കൽ വിനീത് ശ്രീനിവാസൻ ഏറെ രസകരമായി പറഞ്ഞിരുന്നു ചാർളി എന്ന സിനിമയിൽ ദുൽഖർ ചെയ്ത കഥാപാത്രമാണ് ശെരിക്കും പ്രണവിന്റെ ജീവിതം എന്ന്. ഇപ്പോൾ നടൻ സിദ്ധിഖ് പ്രണവിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്. ആദി എന്ന സിനിയിൽ അപ്പുവിന്റെ അച്ഛനായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. സിദ്ധിഖിന്റെ വാക്കുകളിലേക്ക്…

ആദി എന്ന ചിത്രത്തിൽ വളരെ  ഇമോഷണലായ ഒരു സീനുണ്ട്. ആ രംഗത്തിൽ  ഞാനാണ്  സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു എങ്ങനെയാണ് സാറിന്റെ ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന് എന്ന്. പിന്നീട് അതിലെ ഒരു രംഗം ഞാൻ അപ്പുവിനെ കെട്ടിപ്പിടിച്ചിട്ടൊക്കെ നിൽക്കുന്ന സീൻ മറ്റൊരു രീതിയിലൊക്കെ അവർ എടുത്തിരുന്നു.

അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി എന്താ മോനെ നീ അങ്ങനെ നോക്കി നിൽക്കുന്നത് എന്ന്. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി ആ പ്രണവ് പറഞ്ഞു. കുറച്ചുനേരം ഞാൻ എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ അങ്ങനെ തന്നെ നിന്നും പോയി…  എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ്. ഈ തലമുറയിൽ അങ്ങനെയൊരാളെ കാണാൻ പ്രയാസമാന്നെനും സിദ്ധിഖ് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago