നിരവധി സിനിമകളിൽ നല്ല താരമായി എത്തിയ താരം ആണ് നയൻതാര ചക്രവർത്തി. ബാലതാരമായി തുടങ്ങിയ താരം ബേബി നയൻതാര എന്ന പേരിലും അറിയപ്പെടുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
കഴിഞ്ഞ നാല് വര്ഷം ആയി അഭിനയ ലോകത്തിൽ നിന്നും മാറി നിൽക്കുന്ന താരം അവസാനം അഭിനയിച്ചത് മറുപടി 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആയിരുന്നു. ബാലതാരത്തിൽ നിന്ന് നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻതാര ഈ കാര്യം വെളിപ്പെടുത്തിയത്.
‘ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. പഠനത്തിൽ ശ്രദ്ധകൊടുക്കാൻ വേണ്ടിയായിരുന്നു അത്. പ്ലസ് ടുവിന് നല്ല രീതിയിൽ മാർക്കുണ്ടായിരുന്നു. കഴിഞ്ഞ 4 കൊല്ലം സിനിമകൾ ഒന്നും ചെയ്തില്ല. ഈ അടുത്തിടെയാണ് രണ്ട് ഫോട്ടോഷൂട്ടുകൾ ചെയ്തത്. പ്ലസ് ടു കഴിയാൻ കാത്തിരിക്കുവായിരുന്നു. രണ്ടാം വരവിൽ നായികയായി തന്നെ വരണമെന്നാണ് ആഗ്രഹം. ഇപ്പോൾ കേൾക്കുന്ന കഥകൾ എല്ലാം അത്തരത്തിലുള്ളതാണ്.
പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ എന്റെ അക്കൗണ്ടുകൾ നോക്കുന്നത് ഞാനും അച്ഛനും അമ്മയും ചേർന്നാണ്. ഫോട്ടോസിന് താഴെ നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അമ്മയ്ക്ക് ചില കമന്റുകൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. പക്ഷേ എന്നെ ഇതൊന്നും ബാധിക്കാറില്ല. അത്തരം കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല.
തീരെ മോശം കമന്റ് ആണെങ്കിൽ ഞാൻ ഡിലീറ്റ് ചെയ്യും. അല്ലാതെ മറ്റുള്ളവരുടെ കാഴ്ചപ്പാട് മാറ്റാൻ ആവശ്യം എനിക്കില്ല. നയൻതാര ചേച്ചിക്കൊപ്പം അഭിനയിച്ചപ്പോൾ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചതെന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ കണ്ടപ്പോൾ തന്നെ എന്നോട് ചോദിച്ചിരുന്നു.
ഇതെന്റെ യഥാർത്ഥ പേരാണ്. പേര് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നയൻതാര ചക്രവർത്തി എന്ന എന്റെ പേര് തന്നെയാണ് എന്റെ സോഷ്യൽ മീഡിയകളിലും ഇട്ടിരിക്കുന്നത്..’ നയൻതാര പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…