സരിത നിൽക്കുന്നത് നോക്കാതെ മുകേഷിനെ തെ.റി വിളിച്ചു; അത്രക്കും എത്തിക്ക്സ് ഇല്ലാത്ത വർത്താനമാണ് മുകേഷ് പറഞ്ഞത്; പണക്കൊതിയെ കുറിച്ച് സംവിധായകൻ തുളസിദാസ്‌..!!

മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് തുളസിദാസ്‌. വമ്പൻ വിജയങ്ങൾ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് തുളസിദാസ്‌. കൗതുക വാർത്തകൾ , മിമിക്സ് പരേഡ് , മലപ്പുറം ഹാജി മഹാനായ ജോജി , ആയിരം നാവുള്ള അനന്തൻ , ദോസ്ത് തുടഗിയ ഒട്ടേറെ സിനിമകൾ തുളസി ദാസ് ചെയ്തിട്ടുണ്ട്.

മലയാളത്തിൽ മുകേഷ് , സിദ്ധിക്ക് അടക്കമുള്ള രണ്ടാം നിര താരങ്ങൾക്ക് നായക വേഷങ്ങൾ നൽകുകയും വിജയങ്ങൾ നൽകുകയും ചെയ്ത ആൾ കൂടി ആണ് തുളസിദാസ്‌ എന്ന സംവിധായകൻ. 1990 ൽ കൗതുക വാർത്തകൾ എന്ന സിനിമ മുകേഷിനെ വെച്ച് സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു.

മുകേഷിനൊപ്പം സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സിദ്ധിക്ക് ഉർവശി മമൂക്കോയ , രഞ്ജിനി എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. മുകേഷ് എന്ന നടന് അഭിനയ ജീവിതത്തിൽ ഒരു ബ്രെക്ക് നൽകിയ സിനിമ ആയിരുന്നു കൗതുക വാർത്തകൾ.

എന്നാൽ ഈ സിനിമക്ക് ശേഷം മുകേഷിനെ വെച്ച് മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനം ഉണ്ടായപ്പോൾ ഡേറ്റ് ചോദിയ്ക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് തുളസി ദാസ് പറയുന്നത്. ഇന്നും ടെലിവിഷനിൽ വരുമ്പോൾ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകൾ ആണ് തുളസീദാസിന്റെ ഒട്ടുമിക്ക ചിത്രങ്ങളും. അതുപോലെ തന്നെ ആണ് കൗതുക വാർത്തകളും മിമിക്സ് പരേഡുമെല്ലാം.

കൗതുക വാർത്തകൾ വിജയം ആയതോടെ പുതിയ സിനിമ മിമിക്സ് പരേഡ് ചെയ്യാൻ വേണ്ടി ഇരിക്കുന്നു. എന്റെയും കലൂർ ടെന്നീസിന്റെ മനസ്സിൽ നായകനായി ഉണ്ടായിരുന്നത് മുകേഷ് ആയിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി മുകേഷിനെ കാണാൻ എറണാകുളം വന്നു. അപ്പോൾ മുകേഷിനൊപ്പം സരിതയുമുണ്ട്. അന്ന് എന്നെ കണ്ട ഉടനെ തന്നെ മുകേഷ് ആദ്യം പറഞ്ഞത് തുളസി കൗതുക വാർത്തകളുടെ പ്രതിഫലം അല്ലാട്ടോ പ്രതിഫലം ഒകെ മാറിയെന്ന്.

അപ്പോൾ ഞാൻ പറഞ്ഞു അതിനു ഞാൻ ചോദിച്ചില്ലല്ലോ എന്ന്. അല്ല പുതിയ പ്രോജെക്ടിനെ കുറിച്ച് പറയാനല്ലേ വന്നത് അതുകൊണ്ടു പറഞ്ഞതാണെന്ന് പറഞ്ഞു തുടർന്ന് ഞാൻ സിനിമയെ കുറിച്ചും നിർമാതാവിനെക്കുറിച്ചും മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിചിത്രമാണ് എന്നും , തുടർന്ന് അഡ്വാൻസ് വാങ്ങിക്കാം എന്നും പറഞ്ഞു.

അപ്പോൾ മുകേഷ് പറഞ്ഞു അതൊക്കെ ശരിയാണ് പക്ഷെ ആ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്  അത് തുടങ്ങിയാൽ ചിലപ്പോൾ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു. ഈ ആ വാക്കുകളൊക്കെ കൗതുക വാർത്തകൾ ഹിറ്റായതിന്റെ റിയാക്ഷനാണ്. എനിക്ക് ആ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല കാരണം അതൊരു നടന്റെ  എത്തിക്‌സിന് നിരക്കാത്ത സംഭാഷണമായിരുന്നു.

എന്റെ നിർമാതാവിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമക്ക് വിളിച്ചാൽ പോകുമെന്ന് ഏട്ടന്റെ മുഖത്ത് നോക്കി പറഞ്ഞത് തെറ്റായി എനിക്ക് തോന്നി. അപ്പോൾ ഞാൻ അവിടെ സരിത നിൽക്കുന്നു എന്നുപോലും നോക്കിയില്ല ഒരു തെ.റിയും മുകേഷിനെ വിളിച്ചിട്ട് അവിടെനിന്നും ഇറങ്ങി പോന്നു.

ആ വാശിക്ക് ഞാൻ ജഗദീഷിനെയും സിദ്ധിക്കിനെയും വെച്ച് പടം ചെയ്യുകയും ശേഷം ആ സിനിമ സൂപ്പർ ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. നൂറാം ദിവസാഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും വന്നില്ല പകരം സരിതയാണ് വന്നത് എന്നും തുളസിദാസ്‌ പറയുന്നു.

എന്നാൽ പിന്നീട് തുളസി ദാസ് ഒരുക്കിയ പൂച്ചക്കാര് മണികെട്ടും , മലപ്പുറം ഹാജി മഹാനായ ജോജി , സുന്ദരി നീയും സുന്ദരൻ ഞാനും , മന്ത്രികുമാരൻ , തുടങ്ങിയ ചിത്രങ്ങളിൽ മുകേഷ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago