Categories: Celebrity Special

ലാലിന് മാത്രമേ ഇത് കഴിയൂ; മുറിഞ്ഞു പഴുത്തിരുന്ന കാലുമായി നിന്ന ഫിലോമിന ചേച്ചിയെ അദ്ദേഹം എടുത്തുകൊണ്ട് പോയി; നടി ശാന്തകുമാരി ലാലേട്ടനെ കുറിച്ച് പറയുന്നത് ഇങ്ങനെ..!!

മോഹൻലാൽ എന്ന നടൻ മലയാളത്തെ വിസ്മയിച്ചപ്പോൾ അതിനൊപ്പം തന്നെ ഒട്ടേറെ സൽപ്രവർത്തികളും ചെയ്യാറുണ്ട്. മോഹൻലാൽ ചെയ്യുന്ന കാരുണ്യ പ്രവർത്തനകൾ പത്രത്തിൽ വന്നാൽ അതിനു വേണ്ടി ഒരു പത്രം തന്നെ ഇറക്കേണ്ടി വരും എന്നായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

സുഹൃത്തുക്കളെയും കഷ്ടതകളിൽ വീണുപോയ സഹപ്രവർത്തകരെയും സഹായിക്കാൻ എന്നും മുമ്പന്തിയിൽ ആണ് മോഹൻലാലിന്റെ സ്ഥാനം. കഴിഞ്ഞ 42 വർഷത്തിലേറെയായി മലയാളം സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടിയാണ് ശാന്തകുമാരി.

ഒട്ടേറെ സുമനസുകൾക്ക് കൈത്താങ്ങായിട്ടുള്ള മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ ശാന്തകുമാരിക്ക് നൂറ് നാവാണ്. തന്റെ രണ്ടാമത്തെ മകളുടെ വിവാഹം മുടങ്ങി പോകേണ്ടത് ആയിരുന്നു. എന്നാൽ എന്റെ ലാൽ നടത്തിയ സമയോചിതമായ ഇടപെടൽ ആണ് ആ മുടങ്ങിപോകാനിരുന്ന വിവാഹം നടക്കാൻ കാരണം.

ഞാൻ ഇപ്പോൾ താമസിക്കുന്ന വീട് മോഹൻലാൽ മുൻകൈ എടുത്തത് കൊണ്ട് അമ്മ സംഘടനാ നിർമിച്ചു തന്നതാണ്. അമൃത ടിവിയിലെ ലാൽ സലാം ഷോയിൽ വെച്ചാണ് വികാരനിർഭരമായ ഒരു സംഭവം കൂടി ശാന്തകുമാരി വെളിപ്പെടുത്തിയത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയുടെ ചിത്രീകരണം നടക്കുമ്പോൾ ഉണ്ടായ സംഭവം ആണ് താരം പറയുന്നത്.

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ഫിലോമിന ചേച്ചിയുടെ കാൽ പഴുത്തു കണ്ടാൽ അറപ്പ് തോന്നുന്ന രീതിയിൽ ആണ് ഇരുന്നത്. ആർക്കും അതുകാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നും.

എന്നാൽ ഫിലോമിന ചേച്ചിയെ എടുത്തു കൊണ്ടുപോകുന്ന ആ സീൻ ഒരു മടിയും കൂടാതെ അറപ്പും വെറുപ്പും കൂടാതെയാണ് ലാൽ ചെയ്തത്. മറ്റൊരു താരത്തിനും അത് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ആ സംഭവത്തിൽ വല്ലാത്തൊരു ഇഷ്ടവും വാത്സല്യവും തോന്നിയ നിമിഷം ആയിരുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago