Categories: Celebrity Special

ഭരതത്തിൽ വേണുവിന്റെ ദേശിയ അവാർഡ് മോഹൻലാൽ തട്ടിയെടുത്തതോ; വിവാദമായപ്പോൾ നെടുമുടി വേണുവിന്റെ പ്രതികരണം ഇങ്ങനെ..!!

മലയാള സിനിമയുടെ വലിയൊരു നഷ്ടം തന്നെയാണ് മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗം. അത്തരത്തിൽ മഹാപ്രതിഭകൾ വിടവാങ്ങുമ്പോൾ മഹാരഥന്മാർ പറഞ്ഞ പഴയ അഭിമുഖങ്ങളും വാക്കുകളും എല്ലാം വീണ്ടും ചർച്ച ആകാറുണ്ട്.

അത്തരത്തിലുള്ള ഒരു വിവാദം ആയിരുന്നു വർഷങ്ങൾക്ക് മുന്നേ ഉണ്ടായ മോഹൻലാൽ നായകനായി എത്തിയ ഭരതം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉള്ളത്. ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഭരതം.

മോഹൻലാലിനൊപ്പം ഉർവശി , നെടുമുടി വേണു , ലക്ഷ്മി , മുരളി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സംഗീതത്തിന്റെ മുൻനിർത്തി എടുത്ത ഒരു ഇമോഷണൽ ഡ്രാമ ആയിരുന്നു ഭരതം. രവീന്ദ്രൻ മാഷ് ആയിരുന്നു സംഗീത സംവിധാനം.

മൂന്നു ദേശിയ അവാർഡ് നേടിയ ചിത്രം കൂടി ആണ് ഭരതം. മികച്ച നടനുള്ള ദേശിയ അവാർഡ് മോഹൻലാൽ നേടിയപ്പോൾ മികച്ച പിന്നണി ഗായകനുമുള്ള അവാർഡ് യേശുദാസും പ്രത്യേക ജൂറി അവാർഡ് രവീന്ദ്രൻ മാസ്റ്റർക്കും ലഭിച്ചു.

സംസ്ഥാന അവാർഡിൽ മോഹൻലാലിന് മികച്ച നടനുള്ള ആ വർഷത്തെ അവാർഡും അതുപോലെ മികച്ച നടിക്കുള്ള അവാർഡ് ഉർവശിക്കും അതുപോലെ പ്രത്യേക ജൂറി പരാമർശം നെടുമുടി വേണുവിനും ലഭിച്ചു.

എന്നാൽ അന്ന് ഈ അവാർഡ് പ്രഖ്യാപന വേളയിൽ എല്ലാം മോഹൻലാലിനേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചത് നെടുമുടി വേണു ആണെന്നും അതുപോലെ അദ്ദേഹത്തിന് ആയിരുന്നു അവാർഡ് കൊടുക്കേണ്ടത് എന്നും ഉള്ള വാദങ്ങൾ ഉയർന്നു.

ഇത്തരത്തിൽ ഉള്ള മഹാപ്രതിഭ ശാലിയായ നെടുമുടി വേണുവിനെ ആ ചിത്രത്തിൽ കൂടി ഒരു ദേശിയ അവാർഡ് നേടാൻ ഉള്ള എല്ലാം അർഹതയും ഉണ്ടായിരുന്നു എന്ന് നിരവധി നിരൂപണങ്ങൾ എത്തി.

എന്നാൽ അന്ന് ദേശിയ അവാർഡ് നേടാൻ അർഹത നെടുമുടി വേണുവിന് ആയിരുന്നോ എന്ന് ഒരു ടെലിവിഷൻ ഷോക്ക് ഇടയിൽ ചോദ്യം ഉയർന്നപ്പോൾ നെടുമുടി വേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ഭരതത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ പലരും പറഞ്ഞത് അത് കിട്ടേണ്ടിയിരുന്നത് തനിക്കയിരുന്നു എന്നാണ്. അത് അഭിനയത്തെക്കുറിച്ച് അറിയാത്തവർ പറയുന്നതാണ്‌.

അഭിനയത്തിൻ്റെ നൂൽ പാലത്തിൽ കൂടിയുള്ള യാത്രയാണ് അന്ന് മോഹൻലാൽ ആ സിനിമയിൽ ചെയ്തത്. എന്നാൽ ഞാൻ അഭിനയിച്ച കല്ലൂർ രാമനനാഥന് എന്ന കഥാപാത്രത്തിന് ഒറ്റ മുഖമേ ഉള്ളൂ. പിന്നെ മ.ദ്യ.പാന അസക്തിയും. പക്ഷെ മോഹൻലാൽ ചെയ്ത കഥാപാത്രം നിരവധി വൈകാരിക തലങ്ങൾ ഉള്ള കഥാപാത്രമാണ്.

ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും കാണിക്കേണ്ട ഒരു പ്രത്യേക ഭാവ പകർച്ചയുള്ള കഥാപാത്രമായിരുന്നു ലാൽ അഭിനയിച്ചത്. അതിലാണ് അഭിനയത്തിന് കൂടുതൽ സാധ്യത.

ഞാൻ അഭിനയിച്ചത് വളരെ എളുപ്പം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന കഥാപാത്രമാണ്. അതിൽ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ച്‌ ഫലിപ്പിക്കാൻ ഒന്നുമില്ലായിരുന്നുവെന്നും നെടുമുടി ആ പ്രോഗ്രാമിൽ പങ്കെടുക്കവെ പറയുകയുണ്ടായി.

News Desk

Share
Published by
News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago