Top Stories

ലൂസിഫറിലെ 14 ടേക്ക് എടുക്കേണ്ടിവന്ന ഷോട്ട്; ആ ടേക്കുകളെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ..!!

ഒരു വലിയ ഇടവേളക്ക് ശേഷം, തീയറ്ററുകളിലേക്ക് സിനിമ പ്രേമികയുടെ കുത്തൊഴുക്ക് നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ നിറഞ്ഞ സദസ്സിൽ റെക്കോര്ഡ് ആദ്യ ദിന കളക്ഷൻ നേടി, മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി തീയറ്ററുകളിൽ മുന്നേറുകയാണ്.

ലോകമെമ്പാടും ഒരേ ദിവസം റിലീസിന് എത്തിയ ചിത്രം 3078 സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ എന്ന നടനെ അറിയാം എങ്കിലും കൂടുതൽ അടുക്കാൻ കഴിഞ്ഞതും പരിചയപ്പെടാൻ കഴിഞ്ഞതും ലൂസിഫർ ചിത്രത്തിന്റെ ലൊക്കേഷനിൽ കൂടി ആയിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു.

മോഹൻലാൽ, എന്ന നടനിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ എന്ന നടൻ നായകൻ ആയത് കൊണ്ടുമാത്രം ആണ് ഈ ചിത്രം എത്രയും ശ്രദ്ധ നേടിയത് എന്നും ഉന്നത നിലവാരം പുലർത്തിയത് എന്നും പൃഥ്വിരാജ് പറയുന്നു.

ലാലേട്ടനുമായി താൻ ഏറെ അടുക്കുന്നത് ലൂസിഫറിലൂടെയാണ് എന്നും ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷകരമാണ് എന്നും പൃഥ്വിരാജ് പറയുന്നു. 

പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരുപാട് ടേക് ഒക്കെ ചെയ്യിച്ചിട്ടുണ്ട് എന്നും അതൊന്നും അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു. ക്യാമറ ചലനം സങ്കീർണ്ണമായതു കൊണ്ടോ ഫോക്കസ് പ്രശ്നങ്ങൾ കൊണ്ടോ വലിയ ആൾക്കൂട്ടങ്ങൾ ഉള്ള ഷോട്ടിൽ അവരുടെ ഇടയിൽ നിന്നുള്ള ചലനങ്ങളുടെ പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു.

ചില രംഗങ്ങൾ പതിനാലു ടേക്ക് വരെ എടുത്തിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അപ്പോഴൊന്നും ഒരു മടിയും കൂടാതെ പിന്നെന്താ മോനെ നമുക്കൊന്നു കൂടി ചെയ്യാല്ലോ എന്ന് പറഞ്ഞു കൂടെ നിന്ന ഇതിഹാസമാണ് മോഹൻലാൽ എന്ന് പൃഥ്വിരാജ് പറയുന്നു. മറ്റൊരാൾക്കും ഇത്രയേ പിന്തുണ നൽകാൻ കഴിയുമോ എന്നുള്ള കാര്യം സംശയം ആണെന്നും പൃഥ്വിരാജ് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago