Top Stories

എനക്ക് മോഹൻലാൽ സാറേ റൊമ്പ പുടിക്കും; നാൻ അവരോടെ പെരിയ ഫാൻ: ധനുഷ്..!!

മോഹൻലാൽ, മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഈ താരവിസ്മയത്തിന് നിരവധി സിനിമ താരങ്ങളും ആരാധകർ ആയി ഉണ്ട്. മലയാളി നടൻ പൃഥ്വിരാജ് നിരവധി തവണ തന്റെ മോഹൻലാൽ ആരാധന തുറന്ന് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യുക ആണെങ്കിൽ ആരായിരിക്കും നായകനും നായിക എന്നും പൃഥ്വിരാജിനോട് ചോദിച്ചിരുന്നു, അതിനുള്ള ഉത്തരം ഇപ്പോൾ പ്രിത്വിരാജ് ലൂസിഫറിലൂടെ നേടി ഇരിക്കുന്നു.

തന്മാത്ര എത്ര കണ്ടാലും മതിവരാത്ത ചിത്രം ആണെന്നും മോഹൻലാലിന്റെ വലിയ ആരാധകൻ ആണെന്ന് വിജയ് സേതുപതി പറയുമ്പോൾ, മോഹൻലാൽ സാറിന്റെ കയ്യിലെ നഖങ്ങൾ പോലും അഭിനയിക്കും എന്നാണ് തമിഴ് നടൻ സൂര്യ പറയുന്നത്.

ഇപ്പോഴിതാ മോഹന്ലാലിനോടുള്ള ആരാധന ഒരിക്കൽ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ് ധനുഷ്. വനിതാ സെറാ ഫിലിം അവാർഡ് വേദിയിൽ ആണ് ധനുഷിന്റെ തുറന്ന് പറച്ചിൽ. വെട്രിമാരൻ സംവിധാനം ചെയ്ത വടചെന്നൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ആണ് ധനുഷിന്റെ പ്രതികരണം.

ആ ചടങ്ങിൽ വെച്ചാണ് അവതാരക ധനുഷിനോട് മോഹൻലാലോ മമ്മൂട്ടിയോ, ആരാണ് ധനുഷിന്റെ ഇഷ്ട താരം എന്ന പതിവ് ചോദ്യം ആവർത്തിച്ചത്. ധനുഷിന്റെ ഉത്തരം ആയിരക്കണക്കിന് വരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. “എനക്ക് മോഹൻലാൽ സാറേ റൊമ്പ പുടിക്കും , അവരോടെ ഫാൻ, സർ ഒരു ഉലക ആക്ടർ “ എന്നാണ് ധനുഷ് പറഞ്ഞത്.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago