Top Stories

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ ലാലേട്ടൻ എനിക്കാണ് ശരിക്കും സമ്മാനം തന്നത്; ആർ ജെ നീനുവിന്റെ കുറിപ്പ് ഇങ്ങനെ..!!

മേയ് 21ന് ആയിരുന്നു മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ജന്മദിനം. ആഘോഷങ്ങളും ആരവങ്ങളും നൽകി ആരാധകരും ആശംസകൾ നേർന്ന് സിനിമാ ലോകവും ആഘോഷിച്ചപ്പോൾ, വീണ്ടും സോഷ്യൽ മീഡിയയിൽ മോഹൻലാൽ നിറഞ്ഞ നിന്ന ഒരു ദിവസം കൂടിയായി മാറി. ഇപ്പോഴിതാ മോഹൻലാലിന്റെ ജന്മദിനത്തിൽ ആർ ജെ നീനു തന്റെ സോഷ്യൽ മീഡിയ പേജിൽ ഇട്ട വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോ ഷെയർ ചെയ്ത് നന്ദി അറിയിക്കാൻ മോഹൻലാൽ കൂടി എത്തിയപ്പോൾ, വലിയ ആരാധിക കൂടിയായ നീനുവിന്റെ സന്തോഷം അലകടലുകൾക്ക് അപ്പുറമായി. നീനു തന്റെ പേജിൽ ഇതിനെ കുറിച്ച് കുറിച്ചത് ഇങ്ങനെ,

കഴിഞ്ഞ 3 ദിവസങ്ങളായി എനിക്ക് മെസ്സേജുകളിലൂടെയും ഫോൺ കാൾ കളിലൂടെയും ലഭിച്ചു കൊണ്ടിരിക്കുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, നേരിട്ട് പരിചയമില്ലാത്ത എന്നോട് നിങ്ങൾ എല്ലാവരും കാണിച്ച സ്നേഹത്തിനു എന്താണ് പകരം നൽകുക എന്നെനിക് അറിയില്ല.

മോഹൻലാൽ എന്ന വ്യക്തിക്ക് മലയാളികളുടെ മനസ്സിൽ എത്ര വലിയ സ്ഥാനം ആണ് ഉള്ളത് എന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

ലാലേട്ടാ, Mohanlal ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്.

മോഹൻലാൽ എന്നാ മഹാ നടന്റെ, വ്യക്തിയുടെ ആരാധിക എന്ന നിലയിൽ ചെയ്ത ആ ആശംസ വീഡിയോ കണ്ടു എന്നെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിക്കാൻ ലാലേട്ടൻ കാണിച്ച ആ മനസ്സ്, ആ വീഡിയോ സ്വന്തം ഫേസ്ബുക് പേജ് ൽ പോസ്റ്റ്‌ ചെയ്യാൻ കാണിച്ച ആ സ്നേഹം. ഇതിനൊക്കെ എങ്ങിനെ ആണ് ഞാൻ നന്ദി പറയുക. സന്തോഷം പ്രകടിപ്പിക്കുക.

എന്റെ ഫേസ്ബുക് പേജ് ഇൽ മാത്രമായി ഒതുങ്ങി പോവേണ്ടിയിരുന്ന ആ വീഡിയോ മോഹൻലാൽ എന്നാ വ്യക്തിയിലേക്കെത്തിച്ച മെന്റലിസ്റ് ആതി. Mentalist Aathi ഒരു നന്ദി വാക്കിൽ ഒതുക്കാവുന്നതല്ല. എങ്കിലും ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത ആ കാര്യം എനിക്കത്ര വലുതാണെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ആ വീഡിയോ ഏറ്റെടുത്ത ഫേസ്ബുക് പേജുകൾ, ലാലേട്ടനെ സ്നേഹിക്കുന്നവർ, ഷെയർ ചെയ്ത വ്യക്തികൾ, മോഹൻലാൽ ഫാൻസ്‌ അസോസിയേഷനുകൾ, ലാൽ കെയർ, versitile media, അങ്ങിനെ എല്ലാവരോടും.

ആ വീഡിയോയിലെ വാക്കുകൾക് ജന്മം നൽകിയ ജിബിൻ. RJ Jibin നിങ്ങളുടെ വാക്കുകളായിരുന്നു ആ വീഡിയോയുടെ യഥാർത്ഥ ശക്തി.

ശബ്ദം കൊണ്ടുള്ള രഞജിത്തേട്ടൻ മാജിക്ക് ഈ വിഡിയോയിലും ഞാൻ കണ്ടു. കൂടെ അലന്റെ സപ്പോർട്ടും.
സ്നേഹത്തോടെയും നന്ദിയോടെയും ചേർത്തുനിർത്തുന്നു ഖത്തർ റേഡിയോ മലയാളം 98.6, ഒപ്പം എല്ലാ പിന്തുണയും തന്നു കൂടെ നിന്ന അൻവർ സർ, ഗഫൂർ സാർ,നൗഫൽ ഇക്ക, രതീഷേട്ടൻ, റിജാസ് ഇക്ക, ഷിഫിൻ ചേട്ടൻ, അജ്മൽ, അജു, വജിഹ, പാർവതി, സൂരജ് അങ്ങിനെ എല്ലാവരോടും.

മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്ക് ലോക ജനതയ്ക്കു ഇടയിൽ ഉള്ള സ്വീകാര്യതയുടെ ഒരു ചെറിയ അംശമാണ് ആ വീഡിയോയ്കും ലഭിച്ചത്.
ഒരിക്കൽ കൂടി നന്ദിയുണ്ട്, ലാലേട്ടനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഓരോ ആരാധകരോടും.
സ്നേഹം മെസ്സേജുകളിലൂടേയും, ഫോൺവിളികളിലൂടെയും അറിയിച്ചവരോട്.

2019 മെയ്‌ 21 ജീവികതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാക്കാൻ കൂടെ നിന്ന എല്ലാവരോടും ഒരുപാട് ഒരുപാട് സ്നേഹം.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago