ഞാൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാൾ ആണ് അനു മോൾ, ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്‌തട്ടില്ല എങ്കിൽ കൂടിയും ചെയ്ത ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനു.
പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ കോൺവെന്റ് സ്കൂളിൽ നിന്നായിരുന്നു A+ പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കിയതിന് ശേഷമായിരുന്നു സിനിമയിലേക്കുള്ള എൻട്രി.
ഒരു ഓണ്ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹന്ലാലിനോടുള്ള അനുവിന്റെ ഇഷ്ടം വ്യക്തമാക്കിയത്.
പ്രണയ വേഷങ്ങളിൽ മോഹൻലാലിന് വെല്ലാൻ മറ്റൊരു നടൻ ഇല്ല എന്നാണ് അനുമോൾ പറയുന്നത്. “എല്ലാ ആക്ടേര്‍സിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്. പക്ഷേ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. അനു പറയുന്നു, മലയാള സിനിമയിലെ ടോപ്പ് സ്റ്റാറിൽ ഒരാൾക്ക് ഒരു ലൗ ലെറ്റർ കൊടുക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ കൊടുക്കുന്നത് ലാലേട്ടന് ആയിരിക്കും എന്നും അനുമോൾ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…