Categories: Celebrity Special

ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സോമേട്ടനുമായി വിവാഹം നടക്കുന്നത്; അതുല്യ നടൻ സോമനെ കുറിച്ച് ഭാര്യ സുജാത..!!

മലയാള സിനിമയിൽ അതുല്യ നടന്മാരിൽ ഒരാൾ ആണ് എംജി സോമൻ. 1970 കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ജയൻ , സുകുമാരൻ എന്നിവർക്ക് ഒപ്പം നായക നിരയിൽ ഉണ്ടായിരുന്ന താരമാണ് സോമൻ. ആദ്യമായി അമേരിക്കയിൽ ചിത്രീകരണം നടത്തിയ ഏഴാം കടലിനക്കരെ എന്ന മലയാള സിനിമയിൽ നായകൻ സോമൻ ആയിരുന്നു.

ഇരുപത്തിനാലു വർഷങ്ങൾ ആണ് സോമൻ അഭിനയ ലോകത്തിൽ സജീവമായി നിന്നത്. നാനൂറിൽ കൂടുതൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിരഹ നായകനായും വില്ലൻ ആയും സഹ നടനായും നായകനായും അച്ഛൻ വേഷങ്ങളിലും എല്ലാം തുടങ്ങിയിട്ടുള്ള സോമൻ അവസാനം അഭിനയിച്ചത് ഇന്നും മലയാളത്തിൽ ഏറെ ആരാധകർ ഉള്ള ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ആയിരുന്നു.

വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. സുജാതയാണ് സോമന്റെ പത്നി. സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. 1968 ൽ 27 ആം വയസിൽ ആയിരുന്നു സോമൻ വിവാഹം കഴിക്കുന്നത്.

ഒരു മകനും മകളും ഉണ്ട്. മകൻ സജി സോമൻ ഏതാനും സിനിമകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. 1973 ൽ ആയിരുന്നു സോമന്റെ സിനിമ അഭിനയ ജീവിതം തുടങ്ങുന്നത്. 1975 ൽ മികച്ച സഹനടനും 1976 ൽ മികച്ച നടനുമായി മാറിയ ആൾ കൂടി ആണ് സോമൻ. ഇപ്പോൾ സോമനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ഒരു യൂട്യൂബ് ചാനലിൽ കൂടിയാണ് സോമന്റെ ഭാര്യ സുജാത അദ്ദേഹത്തെ കുറിച്ച് പറയുന്നത്. പതിനഞ്ചാം വയസിലായിരുന്നു സോമനുമായുള്ള തന്റെ വിവാഹം എന്നാണ് സുജാത പറയുന്നത്. അദ്ദേഹം വളരെ സ്നേഹമുള്ള ഒരു മനുഷ്യൻ ആയിരുന്നു ജീവിതത്തിൽ എനിക്ക് അദ്ദേഹം പൂർണ സ്വാതന്ത്ര്യം തന്നു. മരിക്കുന്നത് വരെ ഒരു കാര്യവും ചെയ്യരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

ആ ഒരു കാരണം കൊണ്ട് തന്നെ ആരും എന്നോട് നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നാണ് സുജാത പറയുന്നത്. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ആയി അദ്ദേഹം ജോലി ചെയ്യുന്ന സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ എനിക്ക് കൃത്യം പതിനഞ്ച് വയസ് തികഞ്ഞതെ ഉണ്ടായിരുന്നുള്ളൂ.

അന്നൊക്കെ അദ്ദേഹം ഷൂട്ടിംഗ് സെറ്റിലേക്ക് എന്നെയും കൊണ്ട് പോകുമായിരുന്നു. അത് കൊണ്ട് തന്നെ സിനിമ മേഖലയിൽ ഉള്ള മിക്കവാറുമായി എനിക്ക് അടുത്ത സൗഹൃദം ഉണ്ട് ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നു. നല്ലൊരു ഭർത്താവ് മാത്രമല്ല നല്ലൊരു അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം എന്നാണ് സുജാത പറയുന്നത്.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago