2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ നടിയാണ് മീര ജാസ്മിൻ. ദിലീപിന്റെ നായികയായി ആണ് ആദ്യ രണ്ട് ചിത്രങ്ങൾ ചെയ്തത് എങ്കിൽ കൂടിയും മോഹൻലാൽ കഴിഞ്ഞേ തനിക്ക് മറ്റാരും ഉള്ളൂ എന്നാണ് മീര പറയുന്നത്.
ഒരു വട്ടം മികച്ച നടിക്ക് ഉള്ള ദേശിയ അവാർഡ് നേടിയ മീര ജാസ്മിൻ രണ്ട് വട്ടം മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. മോഹൻലാലിന് ഒപ്പം ചിത്രങ്ങൾ ചെയ്തിട്ടുള്ള മീര ജാസ്മിൻ കൈരളി ടിവിയിലെ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ ആണ് മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നത്.
നമ്മൾ എപ്പോഴും ഹോളിവുഡ് നടന്മാരെ കുറിച്ച് പറയും എന്നാൽ മോഹൻലാൽ ഗ്രെറ്റ് ആക്ടർ ആണ് ലോകത്തിലെ മികച്ച അഞ്ച് നടന്മാരിൽ ഒരാൾ. ടോപ്പ് ഫൈവ് എന്നുപോലും പറയാൻ പാടില്ല അങ്ങനെ അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ കഴിയില്ല.
കാരണം അത്രയും വലിയ നടനാണ് മോഹൻലാൽ ഇന്ത്യൻ സിനിമളെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ കുറിച്ച് പറയും സത്യത്തിൽ അങ്ങനെ പറയുമ്പോൾ വിഷമം തോന്നാറുണ്ട് ലോകത്തിലെ ഏറ്റവും മികച്ച നടൻ ആണ്.
മോഹൻലാൻ ഇന്ത്യൻ നടന്മാരെ കുറിച്ച് പറയുമ്പോൾ ബോളിവുഡ് നടനായ അമിതാബ് ബച്ചനെ കുറിച്ചൊക്കെ പറയുകയും അദ്ദേഹത്തെ ഇഷ്ടമാണെങ്കിൽ കൂടിയും ലാലേട്ടൻ കഴിഞ്ഞേ എനിക്ക് മറ്റൊരു നടൻ ഉള്ളൂ – മീര ജാസ്മിന്റെ വാക്കുകൾ.
മോഹൻലാലിനൊപ്പം രസതന്ത്രം , ഇന്നത്തെ ചിന്ത വിഷയം , ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നി ചിത്രങ്ങളിൽ ആണ് മീര അഭിനയിച്ചത്. 2016 ശേഷം അഭിനയ ലോകത്തിൽ അത്ര സജീവമായി കാണാത്ത താരങ്ങളിൽ ഒരാൾ കൂടിയാണ് മീര. 2014 ൽ ആണ് മീര ജാസ്മിൻ വിവാഹം കഴിക്കുന്നത്. ഭർത്താവ് അനിൽ ജോൺ ദുബായിയിൽ എൻജിനീയറാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…