Categories: Celebrity Special

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഇത്തരം കഥാപാത്രങ്ങളാണ് എനിക്ക് ഇഷ്ടം; വിജയ് മനസ്സ് തുറക്കുന്നു..!!

ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളുടെ നിരയിൽ മുൻപന്തിയിലുള്ള താരമാണ് വിജയ്. തമിഴ് സിനിമയുടെ നെടുംതൂണായി നിൽക്കുന്ന വിജയ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിൽ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും താരമൂല്യം കൂട്ടിക്കൊണ്ടുവരുന്ന താരം കൂടിയാണ് ദളപതി വിജയ്. മലയാളത്തിലെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച അഭിനേതാക്കൾ ഉള്ളത് മലയാളത്തിൽ ആണെന്ന് അഭിമാനത്തോടെ തന്നെ പറയാം.

മമ്മൂട്ടിയും മോഹൻലാലിനും എതിരാളികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോൾ ഇളയദളപതി വിജയ് മോഹൻലാൽ മമ്മൂട്ടി എന്നി താരങ്ങളുടെ കുറിച്ചും അവരുടെ ഇഷ്ടമുള്ള സിനിമ കഥാപാത്രങ്ങൾ എന്നിവയെ കുറിച്ചും മനസ്സ് തുറക്കുകയാണ്.

മലയാളം സിനിമകൾ കൂടുതലും റിയലിസ്റ്റിക്ക് ആണെന്നും യാഥാർഥ്യത്തോട് നീതി പുലർത്തുന്നത് ആണെന്നും വിജയ് പറയുന്നു. ഒരു അഭിമുഖത്തിൽ ആണ് മലയാള സിനിമയെ കുറിച്ചും ഇഷ്ട സംവിധായകനെ കുറിച്ചും മോഹൻലാൽ മമ്മൂട്ടി എന്നിവരെ കുറിച്ചും വിജയ് പറയുന്നത്.

മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ സിദ്ധിഖ് ആണ്. അദ്ദേഹം ആണ് വിജയ് സൂര്യ എന്നിവരെ വെച്ച് ഫ്രണ്ട്സ് തമിഴിലും എടുത്തത്. ഇപ്പോഴും ഫ്രണ്ട്‌സിലെ കോമഡികൾ കാണുമ്പോൾ ചിരി വരും എന്നും ചിത്രത്തിൽ പെയിന്റ് അടിക്കുന്ന രംഗങ്ങൾ ഒക്കെ തനിക്ക് ഏറെ ഇഷ്ടമുള്ളതാണ് എന്നും വിജയ് പറയുന്നു.

അതുപോലെ തന്നെ മമ്മൂട്ടി സാറിന്റെ തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ വളരെ ശക്തമായ എന്തെങ്കിലും സന്ദേശം നൽകുന്നതും ആണെന്ന് വിജയ് പറയുന്നു. അതുപോലെ തന്നെ മോഹൻലാൽ സാറിന്റെ കോമഡി വേഷങ്ങൾ ആണ് തനിക്ക് ഇഷ്ടം.

വളരെ എളുപ്പത്തിൽ തമാശകൾ പറഞ്ഞു കളിയാക്കി എല്ലാം മോഹൻലാൽ സർ അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്. മലയാളത്തിൽ സംവിധായകൻ പറയുന്ന കഥകളും അതുപോലെ നടന്മാർ ചെയ്യുന്നതും വളരെ റിയൽ ആയി തോന്നുമെന്നും വിജയ് കൂട്ടിച്ചേർത്തു.

News Desk

Share
Published by
News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago