Top Stories

ആ മമ്മൂട്ടി ചിത്രം പത്തോളം നിർമാതാക്കളും അഞ്ചു പ്രമുഖ സംവിധായകരും വേണ്ടാന്ന് വെച്ചു; എന്നാൽ വമ്പൻ വിജയമായി മാറി..!!

മലയാളത്തിൽ ഏറ്റവും ആരാധകർ ഉള്ള നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. പ്രേക്ഷകർക്ക് ആവേശം നൽകുന്നതും പ്രേക്ഷകരുടെ കണ്ണുകൾ നിറക്കുന്ന ചിത്രങ്ങൾ വരെ അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ പലപ്പോഴും മമ്മൂട്ടി നിരസിച്ച ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ വമ്പൻ വിജയങ്ങളായി മാറിയിട്ടുണ്ട്. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ഏറെ ആരാധകർ ഉള്ള താരം ആണ് മമ്മൂട്ടി.

എന്നാൽ മമ്മൂട്ടിയുടെ ഇന്നും ഏറെ ആരാധകർ ഉള്ള കഥാപാത്രം ആണ് കോട്ടയം കുഞ്ഞച്ചൻ എന്നാൽ ആ ചിത്രം ആദ്യം മമ്മൂട്ടിയെ നായകനാക്കി പലരോടും കഥ പറയുമ്പോൾ ഒട്ടേറെ നിർമാതാക്കളും സംവിധായകരും മമ്മൂട്ടി ചെയ്താൽ വമ്പൻ പരാജയമായി മാറും എന്ന് പറഞ്ഞു നിരസിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു. ഡെന്നിസ് ജോസഫ് പറയുന്നത് ഇങ്ങനെ..

ഈ സിനിമ എടുക്കാൻ പറഞ്ഞിട്ട് ഞങ്ങളോട് പാര വെക്കാൻ നോക്കുന്നത് ആണോ എന്ന് എന്നോട് അഞ്ചോളം പ്രമുഖ സംവിധായകർ എന്നോട് ചോദിച്ചു. ഇങ്ങനെയൊരു കഥയിൽ മമ്മൂട്ടി അഭിനയിച്ചാൽ സിനിമ ഓടില്ലെന്നായിരുന്നു മിക്ക നിർമാതാക്കളും സംവിധായകരും പറഞ്ഞത്. അന്ന് ഈ കാര്യം സുരേഷ് ബാബുവിനോട് തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ബാബുവിന് കോണ്ഫിഡന്റ നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് മനപൂർവ്വം താൻ പറയാതിരുന്നതാണ്.

തന്നെ സംബന്ധിച്ചിടത്തോളം ഹൻഡ്രഡ് ആന്റ് വൺ പേർസെന്റേജ് ഈ സിനിമ വിജയം ആകുമെന്ന് അറിയുമായിരുന്നു എന്ന് ഡെന്നീസ് ജോസഫ് പറയുന്നു. എന്തായാലും സൂപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രം അഞ്ച് പ്രശസ്ത സംവിധായകരും പത്ത് നിര്‍മ്മാതാക്കളും വേണ്ടെന്ന് വച്ച സിനിമയാണെന്ന് ഡെന്നീസ് ജോസഫിന്റെ വെളിപ്പെടുത്തലിനുശേഷവും ഇന്നും ഇതുവരെയും താൻ മമ്മുക്കയോട് പറഞ്ഞിട്ടില്ല.

ഡെന്നീസ് ഈ സത്യം ആദ്യം പറഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ മമ്മൂട്ടി അഭിനയിക്കുകയുമില്ലായിരുന്നു വെന്നും ഇങ്ങനെയൊരു സിനിമ ഉണ്ടാകുകയുമില്ലായിരുന്നു വെന്നും ടി എസ് സുരേഷ് ബാബു അഭിപ്രായപ്പെട്ടു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago