Top Stories

15 വർഷത്തെ ലിവിങ് ടുഗതർ; പ്രണയം തുടർന്ന് മൂകാംബികയിൽ വിവാഹം; മനസ്സ് തുറന്നു എം ജി ശ്രീകുമാർ..!!

മലയാളത്തിലെ പ്രിയപ്പെട്ട ഗായകൻ ആണ് എം ജി ശ്രീകുമാർ. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആൾ ആണ് ലേഖ ശ്രീകുമാർ. കുറച്ചു നാളുകൾക്കു മുന്നേ ആണ് എം ജി തന്റെ 30 ആം വിവാഹ വാർഷികം ആഘോഷിച്ചത്. ഇപ്പോൾ തന്റെ ഭാര്യ ലേഖയെ കുറിച്ചും ലേഖയെ കണ്ടുമുട്ടിയ നിമിഷങ്ങളെ കുറിച്ചും ഇരുവരുടെയും പ്രണയത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് എം ജി ശ്രീകുമാർ.

നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പാടിയ ഗായകൻ ആണ് എം ജി ശ്രീകുമാർ. കൂടാതെ സംഗീത സംവിധാനവും അതിനൊപ്പം റിയാലിയറ്റി ഷോയിൽ വിധികർത്താവ് ഒക്കെയാണ് മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ താരം പാടിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സ്റ്റേജ് ഷോകളിലും തിളങ്ങി നിൽക്കുന്ന താരം ഭാര്യക്കൊപ്പം ഈ തിരക്കുകളിൽ നിന്നൊക്കെ മാറി സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. കൂടാതെ ഇരുവരും ഒട്ടേറെ യാത്രകൾ നടത്താറും ഉണ്ട്.

ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും ലേഖയെ കണ്ടുമുട്ടിയതിനെ കുറിച്ചും എം ജി മനസ്സ് തുറന്നത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് തരാം വിശേഷങ്ങൾ പങ്കു വെച്ചത്. തന്റെ ജീവിതത്തിലേക്ക് ലേഖ എത്തിയതിന് പിന്നിൽ ചിത്രം സിനിമയിലെ ഗാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നു എം.ജി പറയുന്നു. ലേഖയെ ആദ്യമായി കണ്ടത് തിരുവനതപുരത്ത് വെച്ചായിരുന്നു എന്നും ആണ് ചിത്രം സിനിമയിലെ ഗാനങ്ങളുടെ ഒരു ഓഡിയോ കാസറ്റ് ലേഖക്ക് കൊടുത്തു എന്നും അങ്ങനെയാണ് പ്രണയം തുടങ്ങുന്നത് എന്നും എം.ജി പറയുന്നു. ചിത്രത്തിലെ ഗാനങ്ങളിൽ കൂടിയാണ് ഞങ്ങൾ പ്രണയത്തിൽ ആകുന്നത്.

പ്രണയത്തിൽ ആയ ഇരുവരും 15 വർഷം ലീവിങ് ടുഗതർ ആയി തുടർന്ന് എന്നും അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തത് ആണെന്ന് എം.ജി ശ്രീകുമാറും ലേഖയും പറയുന്നു. ആ കാലത്ത് ലീവിങ് ടുഗതർ ഒരു സാഹസം തന്നെ ആയിരുന്നു. പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തിൽ 100 ശതമാനം സത്യം ആണെന്ന് എം ജി ശ്രീകുമാർ പറയുന്നു. 2000 ൽ പുറത്തു വന്ന ഒരു മാഗസിന്റെ കവർ സ്റ്റോറീ ആണ് സ്ഥിതി ഗതികൾ മാറ്റിയത് എന്നും പിന്നീട് ആണ് മൂകാംബികയിൽ വെച്ച് തങ്ങൾ വിവാഹിതർ ആയത് എന്നും തങ്ങൾ പറയുന്നു.

അമ്മയുടെ അനുഗ്രഹത്തോടെ ആണ് തന്റെ വിവാഹം നടന്നത് എന്നും അമ്മയോട് അല്ലാതെ താൻ ആരോടും കല്യാണക്കാര്യം പറഞ്ഞില്ല എന്ന് എം ജി പറയുന്നു. മൂകാംബികയിൽ നടന്ന വിവാഹത്തിന് ശേഷം തങ്ങൾ വിവാഹം രെജിസ്റ്റർ ചെയ്തു. ദൈവാധീനം കൊണ്ട് ഇപ്പോഴും മറ്റൊരു കുഴപ്പവും ഇല്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നു. ലേഖക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്നാൽ എം ജി ശ്രീകുമാറിനും ലേഖക്കും കുട്ടികൾ ഇല്ല.

David John

Share
Published by
David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago