മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം; ഇന്നും വിവാഹമാകാത്തതിന് മറ്റൊരു കാരണം കൂടി; ലക്ഷ്മി ഗോപാലസ്വാമി..!!

ലോഹിതദാസ് സംവിധാനം ചെയ്തു മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന താരം അഭിനയ ലോകത്തിൽ എത്തിയത്. തുടർന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികകൂടി ആയി എത്തിയതോടെ നർത്തകിയായ ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധ നേടുകയായിരുന്നു.

തുടർന്ന് മോഹൻലാലിനൊപ്പം കുറച്ചേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള അവസരം ലക്ഷ്മി ഗോപാലസ്വാമിക്ക് ലഭിച്ചു. കീർത്തി ചക്രയും പരദേശിയും ഇവിടം സ്വർഗ്ഗമാണു ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്നി ചിത്രങ്ങൾ ചുരുക്കം ചിലത് മാത്രം.

എന്നാൽ താരം മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അടക്കം തിളങ്ങിയപ്പോഴും വിവാഹം മാത്രം ഒരു സ്വപ്നമായി നിന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ഇപ്പോൾ അമ്പത്തിയൊന്ന് വയസിൽ എത്തി നിൽക്കുന്ന താരം പക്ഷെ ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.

ഇതിന്റെ കാരണങ്ങൾ പലതും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ എന്നാണ് പഴയ ഒരു അഭിമുഖത്തിൽ ലക്ഷ്മി ചോദിക്കുന്നത്.

പലപ്പോഴും പല അഭിമുഖങ്ങളിലും വിവാഹ വിശേഷങ്ങൾ ചോദിക്കുമ്പോൾ ചിരി മാത്രം നൽകുന്ന ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി ആണ് അന്ന് വിവാഹ വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നത്. എനിക്ക് എപ്പോൾ കല്യാണം കഴിക്കണം എപ്പോൾ കുട്ടികൾ വേണം എന്നുള്ള ഐഡിയോളജി ഇല്ല…

ഒരുപോലെ ചിന്തയും വിശ്വാസവും ഉള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിലപ്പോൾ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാൻ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേൾ ഒന്നുമല്ലെന്ന്.

അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാൻസും. അതായിരുന്നു ആഗ്രഹം. ഇപ്പോൾ വേണമെങ്കിൽ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്.

അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു.

ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്.

ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാൽ. ചിലപ്പോൾ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയതായിരിക്കും. അല്ലെങ്കിൽ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago