Top Stories

രണ്ടാം വരവിൽ ആ നായികമാർ കൂടെ അഭിനയിക്കാൻ മടിച്ചു; ചാക്കോച്ചന്റെ മധുര പ്രതികാരം ഇങ്ങനെ..!!

അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ആയി അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരം ചോക്കളേറ്റ് നായകനായി ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്. ഫാസിൽ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച 1981 ൽ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തിൽ ചാക്കോച്ചൻ ബാലതാരമായി എത്തിയിട്ടുണ്ട്. ആദ്യം നായകനായി എത്തിയ ചിത്രവും സംവിധാനം ചെയ്തത് ഫാസിൽ തന്നെ ആയിരുന്നു.

1997 ആയിരുന്നു ഈ ചിത്രം എത്തുന്നത്. തുടർന്ന് 2005 വരെ സിനിമയിൽ സജീവം ആയിരുന്ന കുഞ്ചാക്കോ ബോബൻ തുടർന്ന് വിവാഹം ശേഷം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് തിരിയുക ആയിരുന്നു. 2006 ൽ ഒരു സിനിമ മാത്രം ചെയ്താ താരം 2007 ൽ പൂർണ്ണമായും അഭിനയ ലോകത്തിൽ നിന്നും മാറി നിന്നു. തുടർന്ന് 2008 ൽ ലോലിപോപ്പിൽ കൂടി തിരിച്ചു വന്നു എങ്കിൽ കൂടിയും നായകനായി വീണ്ടും സജീവം ആകുന്നത് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. 2010 ആണ് ഈ ചിത്രം ഇറങ്ങുന്നത്. അഞ്ചു വർഷത്തോളം അഭിനയ ലോകത്തിൽ വന്ന ഗ്യാപ്പിൽ തിരിച്ചു എന്തിയപ്പോൾ അന്ന് തിളങ്ങി നിന്ന നായികമാർ പലരും കൂടെ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല.

ഞാൻ ആണ് നായകൻ എന്ന് അറിഞ്ഞപ്പോൾ വലിഞ്ഞു നിന്നു. എന്നാൽ ചാക്കോച്ചൻ അതൊരു ചലഞ്ചായി ഏറ്റെടുത്തു എന്ന് വേണം പറയാൻ. താൻ തിരിച്ചു വന്ന സമയത്തു തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് സീനിയർസ് മല്ലു സിംഗ് റോമൻസ് ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. സിനിമയ്ക്കപ്പുറമുള്ള സൗഹൃദം സംവിധായകരായ ഷാഫിയും ലാൽ ജോസും വി.കെ.പ്രകാശുമായൊക്കെ തനിക്കുണ്ടായിരുന്ന എന്നും അതുകൊണ്ട് തന്നെ അവരൊക്കെ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.

തിരിച്ചു വരവിൽ ചോക്കളേറ്റ് നായകൻ എന്ന പരിവേഷം താരം ഉപേക്ഷിച്ചിരുന്നു. പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയ ഫോർമുലയുമായി ആയിരുന്നു താരത്തിന്റെ രണ്ടാം വരവ്. 2020 ൽ ഇറങ്ങിയ അഞ്ചാം പാതിര കരിയറിൽ വ്യത്യസ്തമായ ഒരു വമ്പൻ വിജയം കുഞ്ചാക്കോ ബോബനു നൽകി എന്ന് വേണം പറയാൻ.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago