മലയാളത്തിൽ ഇന്നുള്ള എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായ മലയാള സൗന്ദര്യത്തിന് ഉത്തമ ഉദാഹരണം കൂടിയ ആയ താരം ആണ് കാവ്യാ മാധവൻ. സിനിമയിൽ സൂപ്പർ താരങ്ങൾക്ക് നായിക ആയപ്പോൾ ജീവിതത്തിൽ ജനപ്രിയ നായകന്റെ നായികയായാണ് കാവ്യ ജീവിതം തുടരുന്നത്. മലയാളത്തിൽ ശ്രദ്ധ നേടിയപ്പോൾ താരം തമിഴിലും ഒരു ശ്രമം നടത്തി എങ്കിൽ കൂടിയും വമ്പൻ പരാജയം ആയി മാറി.
സിനിമയിൽ സൂപ്പർ നായിക ആയി തുടങ്ങിയപ്പോൾ ജീവിതത്തിൽ വലിയ വിവാദങ്ങൾ താരം ഉണ്ടാക്കി. ആദ്യ വിവാഹം നിഷാൽ ചന്ദ്രയുമായി ഉള്ളത് എങ്കിൽ കൂടിയും ഇരുവരും ഒന്നിച്ചു താമസിച്ചത് വെറും നാല് മാസങ്ങൾ മാത്രം. തുടർന്ന് വിവാഹ മോചനം. സിനിമയിൽ വീണ്ടും സജീവം ആകുന്നു. തുടർന്ന് വിവാഹ മോചനം നേടിയ ജനപ്രിയ നായകൻ ദിലീപിനെ ആണ് താരം വിവാഹം കഴിക്കുന്നത്. ഇന്ന് ഒരു പെൺകുട്ടിയുടെ അമ്മ കൂടി ആണ് കാവ്യാ.
പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ കാവ്യാ. ദിലീപിന്റെ നായികയായി 15 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു നായികയായി അരങ്ങേറുന്നത്. കാവ്യയുടെ ആദ്യ സിനിമയായ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ കാവ്യ പത്താം ക്ലാസ്സ് പഠിക്കുന്ന സമയമായിരുന്നു. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അനിയത്തി പ്രാവ് ഹിറ്റായി ഓടി കൊണ്ട് ഇരിക്കുന്ന സമയം. ചന്ദ്രൻ ഉദിക്കുന്ന ദിക്കിന്റെ ഷൂട്ടിങ്ങ് ഇടവേളയിൽ ദിലീപ് ലാൽ കാവ്യാമാധവൻ എന്നിവർ ഒരുമിച്ച് ഇരുന്നപ്പോൾ ഒരു തമാശക്കായി ആരാണ് ഇഷ്ട നടൻ എന്ന് കാവ്യയോട് ലാൽ ജോസ് ചോദിച്ചു.
അതിന് ഉത്തരമായി കുഞ്ചാക്കോ ബോബൻ എന്നായിരുന്നു മറുപടി. മറുപടി കേട്ട ഉടനെ ദിലീപ് കസേരയിൽ നിന്നും ചാടി എഴുന്നേക്കുകയും ആദ്യത്തെ സിനിമയായിട്ടും ഇത്ര ബുദ്ധിമുട്ടുകൾ സഹിച്ചിട്ടും നിനക്ക് അവനെയല്ലേ ഇഷ്ടം? നീ എന്റെ കൂടെ അഭിനയിക്കേണ്ട ഇവളെ പറഞ്ഞു വിട്ടയക്കാൻ എന്ന് പറഞ്ഞ ശേഷം ദിലീപ് ദേഷ്യത്തിൽ നടന്ന് പോയി.
എന്നാൽ ദിലീപ് തമാശക്ക് പറഞ്ഞതാണ് എന്ന് കാവ്യാ മാധവൻ മനസിലാകാഞ്ഞത് കൊണ്ട് കാവ്യ ദിലീപിന്റെ അടുത്തേക്ക് ഓടിയെന്നും സിനിമയിൽ കാണാൻ കുഞ്ചാക്കോയെയാണ് ഭംഗി എങ്കിലും നേരിട്ട് കാണാൻ ചേട്ടനെയാണ് ഇഷ്ടമെന്ന് കാവ്യാ ദിലീപിനോട് പറഞ്ഞുവെന്നും ലാൽ ജോസ് പറയുന്നു അങ്ങനെ വീണ്ടും ഷൂട്ടിംഗ് തുടങ്ങിയെന്ന് ലാൽ ജോസ് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…