വിവാഹം കഴിക്കാതെ ഒരു കുഞ്ഞ് കിട്ടുമായിരുന്നെങ്കിൽ; അമ്മയാകാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്; കാവ്യാ മാധവൻ..!!

മലയാളി മനസുകൾ എന്നും ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു കാവ്യ മാധവൻ. താരം ഇന്ന് അഭിനയ ലോകത്തിൽ ഇല്ലെങ്കിൽ കൂടിയും മലയാളിത്തത്തിന്റെ വശ്യത നിറഞ്ഞ സൗന്ദര്യം ഉള്ള താരം കൂടി ആണ് കാവ്യാ മാധവൻ.

ബാലതാരമായി അഭിനയ ലോകത്തിൽ എത്തി നായികയായി വിജയം നേടിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങൾ ബാലതാരമായി വിടർന്ന കണ്ണുകളും പ്രസരിപ്പിലുള്ള മുഖവുമായി മലയാളി മനസുകളിൽ ചേക്കേറി കഴിഞ്ഞിരുന്നു കാവ്യാ മാധവൻ.

കാവ്യാ ഇന്ന് അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും താരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയാൻ ഏറെ ഇഷ്ടമാണ് മലയാളികൾക്ക്. കാവ്യയും ദിലീപുമായി ഉള്ള വിവാഹവും കുഞ്ഞു പിറക്കുന്നതും യാത്രകളും ചടങ്ങുകളിൽ അടക്കം പങ്കെടുക്കുന്നതുമെല്ലാം വേഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്തയാകും.

ഇരുവരെയും കുറിച്ച് അറിയാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ് താനും. വിവാഹങ്ങൾക്ക് മുന്നേ കാവ്യാ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒരു അമ്മയാകാൻ കൊതിച്ച ഗർഭം ധരിക്കാൻ വിതുമ്പിയ കാവ്യയുടെ മനസിനെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയ പഴയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്.

വിവാഹം കഴിഞ്ഞപ്പോൾ (ആദ്യവിവാഹം) ഞാൻ മനസ്സ് കൊണ്ട് സിനിമ നിർത്തിയതാണ്. പക്ഷേ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. ഇപ്പോൾ എനിക്ക് ഇവിടെ കിട്ടുന്നത് എല്ലാം ബോണസാണ്. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സിനിമയാണ്. ആ സിനിമയെ ഞാൻ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായിൽ നിന്നും വീഴാതെ ഇരിക്കട്ടെ.

സിനിമ ഉപേക്ഷിക്കുന്നു എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാൻ താല്പര്യമില്ലാതെ വൃദ്ധസദനത്തിൽ കൊണ്ടാക്കും പോലെയാണ്. പക്ഷെ സിനിമ മാറുമ്പോൾ ഞാനും മാറേണ്ടി വരും. ഇപ്പോൾ തന്നെ എനിക്ക് മീശമാധവനിലേ രുഗ്മിണിയെപോലെയോ താര കുറുപ്പിനെ പോലെയോ ആകാൻ ആകില്ല. അപ്പോൾ സിനിമകൾക്കിടയിൽ ഇടവേളകൾ വരും..

സിനിമയെ മാത്രം സാമ്പത്തികമായി ഡിപ്പെൻഡ് ചെയ്യാതിരിക്കാൻ ആണ് ബിസിനസ്സ് തുടങ്ങിയത്. പറയാൻ പറ്റില്ല. ബിസിനെസ്സ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്. കല്യാണം ഒരു ലോട്ടറിയാണ്. ഈ ജീവിതം തന്നെയൊരു ലോട്ടറിയല്ലേ എന്നും കാവ്യ അഭിമുഖത്തിലൂടെ ചോദിക്കുന്നു.

കല്യാണത്തെ കുറിച്ചോർക്കുമ്പോൾ നല്ല പേടിയുണ്ട് എന്നും അഭിമുഖത്തിൽ പറയുന്ന കാവ്യ പക്ഷെ തനിക്ക് കുഞ്ഞുങ്ങൾ എന്ന് വച്ചാൽ ജീവനാണ് എന്നും വ്യക്തമാക്കി. ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ സുഹൃത്ത് കഥപറയാൻ വിളിച്ചു.

അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് സുഹൃത്ത്‌ പറയുകയും ചെയ്തു. അപ്പോൾ തന്നെ ഞാൻ അമ്മയോട് പറഞ്ഞു കുഞ്ഞുമായി വന്നാലേ ഞാൻ കഥ കേൾക്കൂ എന്ന് അദ്ദേഹത്തോട് പറയാൻ. അമ്മ ചോദിച്ചു അത് എങ്ങനെയാണു മോളെ ശരിയാവുക? ഞാൻ പറഞ്ഞു മോളും വന്നാലേ ഞാൻ കഥ കേൾക്കൂ എന്ന്.

ഒടുവിൽ അയാൾ മകളുമായി വന്നു. നല്ല സുന്ദരിക്കുട്ടി നല്ല ചട്ടമ്പി. എന്നെ നുള്ളി. ഞാൻ ആ കുഞ്ഞിനെയെടുത്ത് അടുക്കളയിലും മുകളിലത്തെ എന്റെ മുറിയിലും ഒക്കെ പോയി’ കാവ്യ വാചാലയാകുന്നു. കുട്ടിക്കാലം എന്ന് വച്ചാല് കുഞ്ഞുങ്ങൾ എന്ന് വച്ചാൽ എനിക്ക് ജീവനാണ്. തലയിണയെടുത്തു വയറിൽ കെട്ടിവച്ചു ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്.

അത് കാണുമ്പൊൾ അമ്മാവന്മാർ വഴക്ക് പറഞ്ഞതൊക്കെ ഇന്നും ഓർമ്മയിലും ഉണ്ട്. എന്നും കാവ്യ മുൻപ് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു.

ഇപ്പോൾ അമ്മയാകാനുള്ള ആഗ്രഹം കൂടിയിട്ടേ ഉള്ളൂ. ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെ ഒരാളാകും എന്നൊരു പിടിയും ഇല്ല. അതാണ് പേടി. ഞാൻ കഴിഞ്ഞദിവസം അമ്മയോട് പറഞ്ഞു.

കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന്. എന്നാൽ ഇവളെപ്പോൾ ന്യൂ ജെനെറേഷൻ ആയി എന്ന ഭാവത്തിൽ അമ്മ തന്നെ നോക്കിയ കഥയും കാവ്യ അഭിമുഖത്തിലൂടെ പറയുന്നുണ്ട്!

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago