കിടപ്പറ പങ്കിടാൻ എന്നെയും അമ്മയെയും സമീപിച്ചു; സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രം; കനി കുസൃതി..!!

കനി കുസൃതി തെന്നിന്ത്യൻ സിനിമയിലെ ബോൾഡ് ആയ അഭിനയത്രി. അഭിനയത്രിയും അതോടൊപ്പം മോഡലും കൂടിയാണ് കനി കുസൃതി. നാടകത്തിലും സിനിമയിലും സജീവമായ താരം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലെ താരം അഭിനയാത്രി എന്ന നിലയിൽ ശ്രദ്ധ നേടുന്നത്.

2019 ൽ ബിരിയാണി എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് നേടിയ താരം സാമൂഹിക പ്രവർത്തക കൂടിയാണ്. സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയൻെയും മകളായി ആണ് കനി കുസൃതി ജനിക്കുന്നത്.

തിരുവനന്തപുരത്ത് ആണ് ജനനം. മലയാള സിനിമയിലെ നിർമാതാക്കൾക്ക് എതിരെ രൂക്ഷമായ വിമർശനം നടത്തിയ ആൾ കൂടി ആണ് കനി. നിർമാതാക്കൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുന്നത് കൊണ്ട് അഭിനയത്തിൽ നിന്നും പിന്മാറുന്നു എന്ന് 2019 ൽ ഫെബ്രുവരിയിൽ കനി പരസ്യമായി വെളിപ്പെടുത്തൽ നടത്തിയത്.

2010 ൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായെത്തിയ കോക്റ്റൈൽ എന്ന ചിത്രത്തിൽ സെ..ക്സ് വർക്കറുടെ വേഷത്തിലാണ് കനി അഭിനയിച്ചത്. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കനി കുസൃതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം തന്നെ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നെ.ക്സ.ലായിറ്റ് ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു.

നത്തോലി ഒരു ചെറിയ മീനല്ല തീകുച്ചിയും പനിത്തുള്ളിയും ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചു. ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ് താരം.

താൻ പാരിസിൽ പഠിക്കുന്ന സമയത്ത് നിരവധി ഓഫറുകൾ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് കനി പറയുന്നത്. അഭിനയം എന്നത് തനിക് തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കൽ ആർട്ട്‌ ഇഷ്ട്ടമുള്ളതുകൊണ്ടാണ് നാടകം എന്ന കലയിലേക്കിറങ്ങിയത് എന്നും താരം പറയുന്നു.

2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും അഭിനയിയ്ക്കാൻ തനിക് തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. പിന്നീട് താൻ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന് വേണ്ടി മാത്രം അത്തരം സിനിമകൾ താൻ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.

സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കൽ താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നെന്നും താരം പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago