മോഹൻലാൽ എന്ന ലോകം അറിയുന്ന മലയാള നടനെ കുറിച്ച് എത്ര വിശേഷങ്ങൾ നൽകിയാലും കുറഞ്ഞു പോകില്ല എന്ന് നമ്മൾ ഓരോരുത്തർക്കും നന്നായി അറിയാവുന്ന കാര്യം തന്നെയാണ്.
തിരക്കഥയിൽ എന്ത് എഴുതി വെച്ചാലും അതുപോലെ തന്നെ ചെയ്യുന്ന നടൻ ഉണ്ടെങ്കിൽ അത് മോഹൻലാൽ ആണെന്ന് പ്രിയദർശൻ പറയുന്നു. കാലപാനി എന്ന ചിത്രം ചെയ്യുമ്പോൾ തനിക്ക് ഏറ്റവും മികച്ചത് ആക്കാൻ കഴിഞ്ഞത് സാബു സിറിൾ എന്ന കലാ സംവിധായകൻ കൂടി ഉള്ളത് കൊണ്ടാണ് എന്നാണ് പ്രിയൻ പറയുന്നത്.
മോഹൻലാൽ പ്രിയദർശൻ സാബു സിറിൾ എന്നീ കൊമ്പിനേഷനിൽ വീണ്ടും എത്തുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചരിത്ര സിനിമ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രിയദർശൻ മനസ്സ് തുറന്നത്.
മോഹൻലാൽ തിരക്കഥയിൽ എന്ത് എഴുതി വെച്ചാലും അതുപോലെ ചെയ്യാൻ മനസ്സുള്ള നടൻ ആണെന്നും അതാണ് ഒരു സംവിധായകന്റെ വിജയം എന്നും അതുപോലെ, കാലപാനിയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായ ഗോവർഥൻ അമരീഷ് പുരിയുടെ കാലിൽ ഇട്ടിരിക്കുന്ന ഷൂ നക്കുന്ന ഒരു സീൻ ഉണ്ട്. ഈ സീൻ കഴിഞ്ഞപ്പോൾ മോഹൻലാലിനെ കെട്ടിപ്പിടിച്ച് അമരീഷ് പുരി കരഞ്ഞു എന്നും ലോകത്ത് മറ്റൊരു നടനും ഇങ്ങനെ ചെയ്യാൻ തയ്യാറാവില്ല എന്നും അദ്ദേഹം പറഞ്ഞു എന്ന് പ്രിയൻ ഓർത്തെടുക്കുന്നു.
എന്നാൽ ഈ സീനിൽ ഒരു അഡ്ജസ്റ്മെന്റും വേണ്ട താൻ തന്നെ ചെയ്യാം എന്നായിരുന്നു മോഹൻലാൽ പ്രിയദർശനോട് പറഞ്ഞത്. ഒരു സീൻ എന്താണെന്ന് വച്ചാൽ അതിന് വേണ്ടി മെലിയണോ, തടിക്കണോ, താടി വളർത്തണോ എന്ത് വേണമെങ്കിലും ചെയ്യാൻ തയ്യാറായ ആളാണ് ലാൽ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…