Top Stories

വിവാഹം കഴിഞ്ഞു ആദ്യ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ജയസൂര്യ പറയുന്നു..!!

വിവാഹം കഴിഞ്ഞു ആദ്യ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ജയസൂര്യ പറയുന്നത്. സ്റ്റേജ് ഷോകളിൽ മിമിക്രി അവതരിപ്പിച്ചു അവിടെ നിന്നും ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ താരമൂല്യമുള്ള താരം ആയി മാറിയ ആൾ ജയസൂര്യ. ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റി ആയി ആണ് ജയസൂര്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.

തുടർന്ന് വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ കൂടി 2002 ൽ നായകനായി ജയസൂര്യ അരങ്ങേറ്റം കുറിച്ചു. നീണ്ട കാലത്തേ പ്രണയത്തിന് ശേഷം ആയിരുന്നു സരിതയെ ജയസൂര്യ വിവാഹം കഴിക്കുന്നത്. വിവാഹ ജീവിതം അടിപൊളി ആയി ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത് എങ്കിൽ കൂടിയും ആദ്യ കാലങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് താരം ആരോഗ്യം മാസികക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

‘കല്യാണം കഴിഞ്ഞിട്ട് 16 വർഷമാകുന്നു ആദ്യ സമയത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എനിക്ക്. ബാച്ചിലർ ആയിരുന്ന സമയത്തുള്ള പോലെ തന്നെയായിരുന്നു ഞാൻ പെരുമാറിയത്. ഭാര്യയുമായി പുറത്തിറങ്ങുമ്പോൾ സുഹൃത്തുക്കളെ കണ്ടാൽ മിനിറ്റുകളോളം അവരുമായി സംസാരിച്ച് നിൽക്കുമ്പോൾ ആയിരിക്കും അവളെ ഓർക്കുക അവൾ അവിടെ പോസ്റ്റ് ആയിരിക്കും അപ്പോഴേക്കും അവളുടെ മുഖം മാറും.

പ്രണയിച്ച സമയത്തുള്ളത് പോലെ തന്നെ വേണം കല്യാണം കഴിഞ്ഞും അവരോട് പെരുമാറേണ്ടത്. ചില ശീലങ്ങൾ മാറാൻ സമയമെടുക്കും ചിലർക്ക് അതിനൊന്നും സമയമില്ല അതുകൊണ്ടാണ് ഡിവോഴ്‌സുകൾ ഉണ്ടാവുന്നത്. അവൾ പറയാതെ തന്നെ അവൾ ചിന്തിക്കുന്ന കാര്യങ്ങൾ എനിക്ക് അറിയാം. അവൾക്കും തിരിച്ച് എന്നെയും അറിയാം..’ ജയസൂര്യ പറഞ്ഞു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago