മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആയിരുന്നു ദിവ്യ ഉണ്ണി. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു അമേരിക്കൻ മലയാളി ആയ ഡോക്ടറെ താരം വിവാഹം കഴിക്കുന്നതും അഭിനയ ജീവിതത്തിന് തിരശീല വീഴുന്നതും. തുടർന്ന് അഭിനയത്തിൽ നിന്നും മാറിയ താരം അമേരിക്കയിൽ ഡാൻസ് വിദ്യാലയം തുടങ്ങുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. തുടർന്നു ആദ്യ വിവാഹം വേർപിരിഞ്ഞ താരം രണ്ടാം വിവാഹം കഴിക്കുകയും ചെയ്തു. മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ അവതാരക ആണ് രഞ്ജിനി ഹരിദാസ്. താരം ഇപ്പോൾ തന്റെ ചെറുപ്പ കാലത്തിൽ ഉണ്ടായ ഒരു അനുഭവം ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
സിനിമയിൽ വരുന്നതിനു മുന്നേ തന്നെ തനിക്ക് ദിവ്യയെ അറിയാമായിരുന്നു എന്നും ദിവ്യയുടെ കുടുംബം സ്ഥലം വിട്ടപ്പോൾ അത് വാങ്ങിയത് ഞങ്ങൾ ആയിരുന്നു. അവിടെ ആണ് ഞങ്ങൾ വീട് വെച്ചതും. അതിന് മുന്നേ അവരുടെ വീടിന്റെ തൊട്ട് അടുത്തായിരുന്നു ഞങ്ങൾ വാടക്ക് താമസിച്ചത്.
എല്ലാ ഇടത്തും ദിവ്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അച്ചടക്കം ഉള്ള കുട്ടി ആയിരുന്നു ദിവ്യ എന്ന് അമ്മ പറയുമായിരുന്നു. അത് തനിക് പാര ആയിരുന്നു. എന്റെ കാര്യത്തിൽ ആയിരുന്നു എങ്കിൽ ഞാൻ ഡിസിപ്ലിൻ ഉള്ളതായി അമ്മ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. അത്രയും നല്ല കുട്ടി അവിടെ ഉണ്ടായിരുന്നത് എനിക്ക് ചീത്ത പേര് ആയിരുന്നു. തന്റെ അച്ഛന് വളരെ അധികം ഇഷ്ടം ഉള്ള അഭിനയത്രി കൂടി ആയിരുന്നു ദിവ്യ. അമ്മയുടെ പെറ്റ് ആയിരുന്നു. ഇപ്പോഴത്തെ ഗ്ലാമർ ഒന്നും ഉണ്ടായിരുന്നില്ല.
അധികം ഒച്ചയോ ബഹളമോ ഒന്നുമില്ലായിരുന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നു ദിവ്യ. ദിവ്യ ഉണ്ണിയുടെ അതിന്റെ അടുത്താണ് തന്റെ വീട് എന്നാണ് ലാൻഡ് മാർക്ക് പറഞ്ഞു കൊടുക്കുന്നത്. കാരണം ദിവ്യ ഇപ്പോൾ വീണ്ടും തങ്ങളുടെ വീടിന്റെ അടുത്ത് താമസിക്കാൻ എത്തിയെന്നു രഞ്ജിനി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…