Categories: Celebrity Special

പാർവതിയെ കല്യാണം കഴിക്കാൻ ഭാര്യ സമ്മതിച്ചില്ല; എനിക്ക് ധൈര്യവും ഇല്ലായിരുന്നു; നിർമാതാവും നടനുമായ ദിനേഷ് പണിക്കർ..!!

മലയാളത്തിൽ എന്നും ഓർമയിൽ നിൽക്കുന്ന ഇമോഷണൽ ഡ്രാമയാണ്‌ കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തിയത്. തിലകൻ , കവിയൂർ പൊന്നമ്മ , കീരിക്കാടൻ ജോസ് , മണിയൻപിള്ള രാജു , മുരളി , കൊച്ചിൻ ഹനീഫ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയത് പാർവതി ആയിരുന്നു.

മലയാളത്തിൽ എന്നും മനസ്സിൽ നിക്കുന്ന ചിത്രത്തിന് ചെങ്കോൽ എന്നൊരു രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പിന്നീട് ഈ ചിത്രത്തെ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. കൂടാതെ അജിത് നയാകാനായി കിരീടം തമിഴിലും എത്തിയിരുന്നു. യഥാർത്ഥ കഥയിൽ നിന്നും ആശയം ഉൾക്കൊണ്ട് ആയിരുന്നു ലോഹിതദാസ് കിരീടം എഴുതിയത്.

സിബി മലയിൽ ലോഹിത ദാസ് കൂട്ടുകെട്ടിൽ 1989 ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. നിർമ്മാണം മാത്രമല്ല ആ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ആ നാളുകളിൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടത്തിൽ മോഹൻലാലും പര്വതിയുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

കണ്ണീർ പ്പൂവിന്റെ കവിളിൽ തലോടി എന്ന ഗാന രംഗത്തിൽ പാർവതിക്ക് ഒപ്പം അഭിനയിക്കാൻ ആദ്യം സംവിധായകൻ പരിഗണിച്ചത് ദിനേശ് പണിക്കരെയായിരുന്നു. എന്നാൽ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞു. കിരീടത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്.

പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാൽ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തിൽ അഭിനയിക്കാൻ അവർ സമ്മതിച്ചില്ല. സ്വന്തം സിനിമയിൽ പോലും അഭിനയിക്കാനുള്ള ധൈര്യം താൻ കാണിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും ദിനേശ് തുറന്നു പറയുന്നു.

അഭിനയിക്കാൻ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തിൽ പാർവതിയുടെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാൽ ആ രംഗത്ത് അഭിനയിക്കാൻ വേറെ താരത്തെ കൊണ്ടു വരികയായിരുന്നു. പണിക്കർ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൻ.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago