Celebrity Special

മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ അമ്മയാണ്; അവർ എല്ലായിടത്തും നന്നായി പോകണം; ദിലീപ്..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങൾ ആണ് ജനപ്രിയ നായകൻ ദിലീപും അതുപോലെ തന്നെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും. മലയാളത്തിൽ ഇന്നും തിളങ്ങി നിൽക്കുന്ന ഇരുവരും ഒരുകാലത്തിൽ ഭാര്യയും ഭർത്താവും ആയിരുന്നു.

പതിനഞ്ചു വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം ഔദ്യോഗികമായി ഇരുവരും അവസാനിപ്പിക്കുകയും ദിലീപ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകൾ മീനാക്ഷി ദിലീപിനൊപ്പമാണ് നിൽക്കുന്നതും.

എന്നാൽ ഇരുവരും നീണ്ട വർഷങ്ങൾ നിന്ന വിവാഹ ജീവിതം എന്തുകൊണ്ട് അവസാനിച്ചു എന്നുള്ളത് ആർക്കും അറിയില്ല എന്നുള്ളത് തന്നെയാണ് സത്യം. എന്നാൽ ഗോസ്സിപ് കോളങ്ങളിൽ തന്നെ നിരവധി വാർത്തകൾ വരുന്നുണ്ട് എങ്കിൽ കൂടിയും ഇരുവരും അതൊന്നും അത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നുള്ളതാണ് സത്യം.

ഇപ്പോൾ ദിലീപ് അഭിമുഖത്തിൽ മകളെ കുറിച്ചും മുൻ ഭാര്യയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. എന്തൊക്കെ ആയാലും മഞ്ജു സന്തോഷത്തോടെ ഇരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ…

പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്ന്. നമ്മൾ ഇങ്ങനെ നശിച്ച്  ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്.  അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്.

ആ മാന്യത ഞാൻ കാണിക്കണം. ഇതായിരുന്നു അന്ന് വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ച നികേഷ് കുമാറിന് ഒരിക്കൽ ദിലീപ് നൽകിയ മറുപടി. ദിലീപ് ആ പറഞ്ഞതിൽ വളരെ സത്യമുണ്ട്. കാരണം മറ്റു ദമ്പതികളെ പോലെ അവർ പരസ്പരം ചെളിവാരി എറിഞ്ഞ ആളുകൾ ആയിരുന്നില്ല.

ഒരു മീഡിയക്ക് മുമ്പിലും മഞ്ജു ദിലീപിനെ കുറിച്ചോ അല്ലെങ്കിൽ ദിലീപ് തിരിച്ചോ ഒരു തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല മാത്രവുമല്ല മഞ്ജു തന്റെ നല്ല സുഹൃത്തായിരുന്നു എന്നാണ് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുള്ളതും.

എന്റെ ജോലി എന്ന് പറയുന്നത് ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ് ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.

പിന്നെ ഗോസിപ്പുകൾക്ക് പോലും താൻ ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. കൊച്ചു കുട്ടിയായ മഹാ ലക്ഷ്മിയും രാമചന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബി ബി എസ് വിദ്യാർത്ഥിനിയാണ് മീനാക്ഷിയും നല്ല നിലയിൽ എത്തണം എന്നത് ഒരു ആഗ്രഹമാണ്.

മീനാക്ഷിയെ കാണുമ്പോൾ  ഇവൾ പഠിച്ചു മിടുക്കിയായി നല്ലൊരു ഡോക്ടർ ആകണം എന്ന് തോന്നാറുണ്ട്. എന്റെ വീട്ടിലെ മൂന്നുപേരും സുഖമായി തന്നെ ഇരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ ഏറെ രസകരമായി അദ്ദേഹം പറയുന്നു  ഇനിയും ഒരുപാട് പടങ്ങൾ ചെയ്യണം. രണ്ടുപെൺമക്കളാണ്. രണ്ടുപേരെയും പഠിപ്പിക്കണം കല്യാണം കഴിപ്പിക്കണം പ്രാരാബ്ധക്കാരനായ അച്ഛൻ എന്ന് അവതാരകൻ പറയുമ്പോൾ അതെ എന്ന് ചിരിച്ചു കൊണ്ട് ദിലീപ് പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago