Categories: Celebrity Special

ഞങ്ങളുടെ പ്രണയത്തിലെ ഹംസങ്ങൾ ഇവർ; സംയുക്തമായുള്ള പ്രണയത്തിലെ വില്ലന്മാരെ കുറിച്ചും ബിജു മേനോൻ മനസ്സ് തുറക്കുന്നു..!!

മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികൾ ഒരു പക്ഷെ സംയുക്തയും ബിജു മേനോനും ആയിരിക്കും. കാരണം ഇതുവരെ ഒരു ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും ഇരുവരെയും ചേർന്നുള്ള ഒരു വിവാദങ്ങളും ഉണ്ടായില്ല എന്ന് വേണം പറയാൻ.

1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിന്റെ നായിക ആയി ആയിരുന്നു സംയുക്തയുടെ അഭിനയ ലോകത്തിലേക്ക് ഉള്ള അരങ്ങേറ്റം. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് സംയുക്ത ചെയ്തിട്ടുള്ളത്.

18 ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള സംയുക്ത മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. പ്രണയത്തിന് ശേഷം ഒന്നിച്ച താരജോഡികൾ ആണ് ബിജു മേനോനും സംയുക്ത വർമയും. ഇവരും തമ്മിൽ പ്രണയം ഉണ്ടായതിനെ കുറിച്ച് നേരത്തെ ബിജു മേനോൻ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അങ്ങനെ ആള്‍ക്കാര്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷമാണ് ഞങ്ങള്‍ അതിനെ പറ്റി ആലോചിച്ചതുതന്നെ.

അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്. ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്ലാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല” വിവാഹ ശേഷം സംയുക്ത അഭിനയ ലോകത്തു നിന്നും വിട വാങ്ങി എങ്കിൽ കൂടിയും ഇന്നും ഈ താര ജോഡികൾക്ക് ആരാധകർ ഏറെയാണ്.

News Desk

Share
Published by
News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago