Categories: Celebrity Special

പ്രണവിന്റെ ആ ചോദ്യം തന്നെ ഞെട്ടിച്ചു; അങ്ങനെ ചോദിക്കുന്ന ആദ്യത്തെ നടനും പ്രണവ് തന്നെ; അനുശ്രീ..!!

മലയാളത്തിൽ ആരാധകർ ഏറെ കാത്തിരുന്നു എത്തിയ ഒരു താരാപുത്രൻ തന്നെ ആയിരുന്നു മോഹൻലാൽ. ബാലതാരനായി പുനർജനി എന്ന ചിത്രത്തിൽ കൂടി മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥന ചലച്ചിത്ര അവാർഡ് നേടിയ പ്രണവ് നായകനായി എത്തിയത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് ഒരുക്കിയത് ആദി എന്ന ചിത്രത്തിൽ കൂടി. ഇതിനോടകം താരം നാല് സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.

ആദി , ഇരുപത്തിയൊന്നാം നൂറ്റാണ്ട് , മരക്കാർ അറബിക്കടലിന്റെ സിംഹം , ഹൃദയം എന്നി ചിത്രങ്ങളിൽ ആണ് താരം ഇതുവരെ അഭിനയിച്ചത്. മോഹൻലാലിൻറെ മകൻ ആയിട്ടുകൂടി ആഡംബര ജീവിതത്തിൽ നിന്നും മാറി യാത്രകളും പുസ്തകങ്ങളും ഒക്കെ ആയി ജീവിതം കൊണ്ട് പോകുന്ന ആൾ കൂടിയാണ് പ്രണവ്. സിനിമ എന്ന മായാലോകത്തിൽ അമിതമായ കൊതിയോടെ നോക്കാത്ത സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കാത്ത തന്റേതായ ഒരു ലോകം കണ്ടെത്തിയതിൽ ജീവിക്കാൻ ആണ് പ്രണവിനിഷ്ടം.

ഇപ്പോൾ പ്രണവ് ആദ്യമായി നായകനായി എത്തിയ ആദി എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച അനുശ്രീ പ്രണയവുമായി ഉള്ള അനുഭവം പറയുന്നത് ആണ് വൈറൽ ആകുന്നത്.

ലാൽ സാറിന്റെ മകൻ ഭയങ്കര സിംപിൾ ആണെന്ന് നേരത്തെ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത്.
ഷൂട്ടിങ് സെറ്റിലെ അദ്ദേഹത്തിന്റെ പല പെരുമാറ്റങ്ങളും കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട് ഇത് തന്നെയാണോ മോഹൻലാൽ സാറിന്റെ മകൻ എന്ന രീതിയിൽ പ്രണവിനെ നോക്കി അതിശയപ്പെട്ട് നിന്നിട്ടുണ്ടെന്നനും അനുശ്രീ പറയുന്നു.

കൂടാതെ ആ സമയത്തൊക്കെ എനിക്ക് തോന്നിപ്പോയി അതിലും ജാഡ എനിക്ക് ഉണ്ടല്ലോ എന്ന്. ആഹാരത്തിന്റെ കാര്യത്തിലായാലും സെറ്റിലെ മറ്റു സൗകര്യങ്ങൾ ഒന്നും അദ്ദേഹത്തിന് ഒരു പ്രശ്നമല്ലായിരുന്നു. ഇത്രയും സിംപിൾ ആയ ഒരു മനുഷ്യൻ വേറെ കാണില്ല എന്നും പ്രണവിനെ കുറിച്ച് പലരും അഭിപ്രായ പെട്ടിരുന്നു. പ്രണവിനെ ഇമോഷണൽ സീനിൽ ഗ്ലിസറിടാൻ പഠിപ്പിച്ചത് താനായിരുന്നു എന്നും ഇനി എത്ര വലിയ നടനാണ്‌ എങ്കിലും ആദ്യം ഗ്ലിസറിടാൻ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന് തമാശയുടെ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും നടി പറയുന്നു.

കൂടാതെ തന്നെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. എന്നും ഞാൻ സിനിമയിൽ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു. റിയാലിറ്റി ഷോയിലൂടെ വന്നതാണ്‌ എന്ന് പറഞ്ഞപ്പോൾ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അനുശ്രീ പറയുന്നു. അദ്ദേഹം സിനിമയിൽ ചെയ്തിരുന്ന ഫൈറ്റ് ഒന്നും ഞാൻ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററിൽ കണ്ടപ്പോൾ ശെരിക്കും ഞെട്ടിയിരുന്നു എന്നും അനുശ്രീ പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago