Top Stories

കരവാനില്ല, കുടയില്ല പക്ഷെ ആ ആഗ്രഹം ദുൽഖർ സാധിച്ചു തന്നു; അനുപമ പരമേശ്വരൻ..!!

പ്രേമം എന്ന അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി ചിത്രത്തിൽ നായിക ആയി ആയിരുന്നു അനുപമ പരമേശ്വരൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളവും തമിഴും തെലുങ്കിൽ എത്തി നിൽക്കുന്ന താരം ആണ് അനുപമ. മേരി എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിൽ കൂടി തന്നെ വമ്പൻ ആരാധകർ ഉണ്ടാക്കിയ താരം അഭിനേതാവിനൊപ്പം തന്റെ ആദ്യ ചിത്രത്തിൽ ഉണ്ടായ മോഹം പക്ഷെ സാധ്യമാക്കി തന്നത് ദുൽഖർ സൽമാൻ ആണെന്ന് പറയുന്നു.

ആദ്യ ചിത്രം പ്രേമത്തിൽ അഭിനയിക്കുമ്പോൾ തന്നെ അടുത്ത ചിത്രത്തിൽ തന്നെ അദ്ദേഹത്തിന്റെ സഹ സംവിധായക ആക്കുമോ എന്ന് ചോദിച്ചിരുന്നു എന്നാൽ അത് നടന്നില്ല എന്ന് താരം പറയുന്നു. എന്നാൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ കൂടി തന്റെ ആഗ്രഹം സാധിച്ചു എന്ന് അനുപമ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസം ആഗ്രഹം വീണ്ടും തോന്നുന്നത്.

ആഗ്രഹം ദുൽഖറിനോട്‌ പറഞ്ഞു. അദ്ദേഹം രണ്ടാമത് ഒന്നും ആലോചിക്കാതെ ഉത്തരം പറയുകയും ചെയ്തു. വൈ നോട്ട്..? കം ആൻഡ് ജോയിൻ എന്നായിരുന്നു ദുൽഖർ നൽകിയ മറുപടി. തുടർന്ന് അടുത്ത ദിവസം തന്നെ സഹ സംവിധായികയുടെ വേഷത്തിൽ താൻ ജോയിൻ ചെയ്തു. കാരവാനില്ല കുടയില്ല തനി എഡി പണി. ഷൂട്ടിനുള്ളിൽ നിൽക്കുന്ന അനാവശ്യ ആളുകളെ മാറ്റലും ക്ലാപ്പ് അടിക്കലും തിരക്കഥ ചെക്ക് ചെയ്യലും അടക്കം എല്ലാ ജോലികളും ചെയ്തു.

ടീമിൽ എല്ലാവരും പുതിയ ആളുകൾ ആയിരുന്നു. നിറയെ ചെറുപ്പക്കാർ.. ക്രൂ താമസിക്കുന്നിടത്ത് ആണ് ഞാനും താമസിച്ചത്. ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പഠിച്ചത്. കൂടുതൽ സൗകര്യങ്ങൾ എടുക്കാതെ ഇടുന്നതു അസിസ്റ്റന്റ് ഡയറക്ടർ എന്ന ജോലി ശെരിക്കും ആസ്വദിച്ചു പഠിക്കാൻ വേണ്ടി കൂടിയായിരുന്നു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago