Top Stories

നമ്മളിലെ ഈ നടിയെ ഓർമയില്ലേ; സിനിമ ഉപേക്ഷിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..!!

പുതുമുഖ താരങ്ങൾ ഒന്നിച്ചു എത്തിയ ആദ്യ ചിത്രം തന്നെ വമ്പൻ വിജയം ആകുക. കമൽ എന്ന മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ഒരുക്കിയ ചിത്രം ആയിരുന്നു നമ്മൾ. ചിത്രത്തിൽ നായകന്മാർ ആയി എത്തിയത് ഭരതന്റെ മകൻ സിദ്ധാർഥ് അതുപോലെ തന്നെ നടൻ രാഘവന്റെ മകൻ ജിഷ്ണുവും ആയിരുന്നു.

ഭാവന എന്ന മികച്ച നടിയെ മലയാള സിനിമക്ക് ലഭിച്ച ചിത്രത്തിൽ മറ്റൊരു നായിക രേണുക മേനോൻ ആയിരുന്നു. മോഡൽ ആയി തുടങ്ങിയ രേണുകയുടെ ആദ്യ ചിത്രം നമ്മൾ വമ്പൻ വിജയം ആയി. ചിത്രം തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്തപ്പോൾ രേണുക തന്നെ നായികയായി. മൂന്നു ഭാഷകളിൽ അഭിനയിക്കാൻ അവസരം. പ്രിത്വിരാജിന്റെ നായികയായി മൂന്നു ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും മനുഷ്യ മൃഗവും വർഗ്ഗവും അതുപോലെ തന്നെ തമിഴിൽ ഭരത്തിന്റെ നായികയായി ഫെബ്രുവരി 14 എന്ന ചിത്രം. പക്ഷെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ആദ്യ ചിത്രം നമ്മൾ വമ്പൻ വിജയം നേടുന്നതിനൊപ്പം തന്നെ അതിലെ രേണുക കൂടി ഉള്ള രണ്ടു ഗാനങ്ങൾ വമ്പൻ ഹിറ്റ് ആയിരുന്നു. എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ എന്ന് പാടിയത് രേണുകയെ നോക്കിയാണ്.

സുഖമാണീ നിലാവ് എന്ന ഹിറ്റ് ഗാനത്തിലും നിറഞ്ഞു നിന്നത് രേണുക തന്നെ. ആദ്യ ചിത്രത്തിൽ ഭാവനയെക്കാൾ തിളങ്ങി താരം 2002 – 03 കാലഘട്ടത്തിൽ മൂന്നു ഭാഷകളിൽ അവസരങ്ങൾ ഉണ്ടായപ്പോൾ തെന്നിന്ത്യൻ സിനിമയിൽ മികച്ച നായിക നിരയിലേക്ക് ഉയരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. ഭാവനയെക്കാൾ വലിയ താരം ആകും എന്നുള്ള പ്രതീക്ഷ. എന്നാൽ അതെല്ലാം വിഫലം ആയി എന്ന് വേണം പറയാൻ.

2006 ആകുമ്പോഴേക്കും വെറും നാല് വർഷം കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം നായികയായി രേണുക എന്ന താരം അവസാനിക്കുക ആയിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

തുടര്‍ പഠനത്തിനായി നടി യുഎസ്സിലേക്ക് പറന്നു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. 2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. ഇപ്പോൾ കാലിഫോർണിയയിൽ നൃത്ത വിദ്യാലയം നടത്തി വരുകയാണ് താരം. രണ്ടു പെൺകുട്ടികൾ ആണ് രേണുകക്ക് ഉള്ളത്.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago