Top Stories

ആ കഥാപാത്രം വിടാതെ പുറകെ നടന്നു കെഞ്ചിയപ്പോൾ രഞ്ജിമാമ തന്നത്; നിരഞ്ജന പറയുന്നു..!!

മുല്ലശ്ശേരി തറവാട്ടിലെ ആ ഇളമുറക്കാരി ആദ്യമായി സിനിമയിൽ എത്തുന്നത് കുടുംബ സുഹൃത്ത് കൂടിയ ആയ സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു. ആ താരം മറ്റാരുമല്ല മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന ചിത്രത്തിൽ മുത്തുമണിയുടെ മകളായി എത്തിയ നിരഞ്ജന ആയിരുന്നു. കേരളം കൗമുദിക്ക് അഭിമുഖത്തിൽ ആയിരുന്നു തന്റെ സിനിമ പ്രവേശന മോഹം സാധ്യമായതിനെ കുറിച്ചും മറ്റും താരം മനസ്സ് തുറന്നത്. രഞ്ജിത് തിരക്കഥ എഴുതിയ മോഹൻലാൽ ദേവനും അസുരനുമായി ആടിത്തകർത്ത ദേവാസുരം കഥയിലെ മോഹൻലാലിന്റെ കഥാപാത്രം തന്റെ മുത്തച്ഛനുമായി സാമ്യം ഉണ്ടായിരുന്നു എന്ന് നിരഞ്ജന പറയുന്നു.

കുട്ടികാലം മുതലേ ഞാൻ രഞ്ജിത്തിനെ കാണുന്നത് ആണ്. അദ്ദേഹത്തിനൊപ്പം സിനിമ ലൊക്കേഷനിൽ പോകാറുണ്ട്. നടി രേവതി പലപ്പോഴും തന്റെ വീട്ടിൽ വരാറുണ്ട് എന്നും ഞങ്ങൾ ഒരുമിച്ചു പുറത്തു പോകുമ്പോൾ പലരും രേവതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും. വീട്ടിൽ അമ്മയോട് പറയുമ്പോൾ രേവതി ഒരു സെലിബ്രറ്റി അല്ലെ എന്ന് അമ്മ തിരിച്ചു ചോദിക്കുമെന്ന് നിരഞ്ജന പറയുന്നു.

‘എനിക്ക് സിനിമയോട് ഇഷ്ടം തോന്നി തുടങ്ങുന്നത് അപ്പോഴാണ്. രഞ്ജിമാമയോട് ആണ് ആദ്യമായി ഞാൻ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. വീട്ടിൽ പറഞ്ഞപ്പോൾ പഠിക്കുന്ന സമയത്താണോ സിനിമ എന്നൊക്കെ ചോദിച്ചു. ഞാൻ വിടാതെ പിന്നാലെ നടന്നു കെഞ്ചിട്ടാണ് ലോഹത്തിൽ ഒരു വേഷം രഞ്ജിമാമ തന്നത്. ലാൽ അങ്കിളിന് ഒപ്പമായിരുന്നു ആദ്യ ഷോട്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയും എന്നൊക്ക വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല. സിനിമ ഇറങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോ പഠിക്കുന്നു ഡാൻസ് ചെയ്യാറുണ്ട് സിനിമയിൽ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഏത് സിനിമയിലാണ് ഏത് വേഷമാണ് എന്നൊക്കെ ആയിരുന്നു അടുത്ത ചോദ്യം.

പിന്നീട് സിനിമയുടെ പേരും പറഞ്ഞ് കഥയും പറയേണ്ടി വന്നു. ബി.ടെക് ഇര എന്നീ സിനിമകൾക്ക് ശേഷമാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. തുടക്കകാരിയായി എനിക്ക് മമ്മൂട്ടി അങ്കിളിന്റെയും മോഹൻലാൽ അങ്കിളിന്റെയും കൂടെ അഭിനയിക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം..’ നിരഞ്ജന പറഞ്ഞു. ദേവാസുരത്തിലെ നീലകണ്ഠൻ തന്റെ മുത്തച്ഛന്റെ കഥയാണെന്നും ​​​​​​​മുത്തച്ഛന്റെയും മുത്തശ്ശിയുടെയും​​​​​​​ പ്രണയം സിനിമയിലൂടെ കാണാൻ സാധിച്ചുവെന്നും നിരഞ്ജന പറഞ്ഞു.

David John

Share
Published by
David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago