ചെയ്യുന്ന വേഷം ഏതായാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നടിയാണ് ലെന. നായികയായും സഹോദരി ആയും ചേച്ചി ആയും അമ്മ ആയും വില്ലൻ വേഷത്തിൽ എല്ലാം തിളങ്ങിയ നടി.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരിച്ചറിവ് എന്താണെന്ന് മനസ്സിലാക്കാത്ത കാലം മുതൽ തുടങ്ങിയ പ്രണയം ആയിരുന്നു ലനയുടെയും അഭിലാഷിന്റെയും. ആ പ്രണയം സാഫല്യം ആയത് 2014 ജനുവരി 16ന് ആയിരുന്നു. നീണ്ട വർഷത്തെ പ്രണയം ഉണ്ടായിരുന്നിട്ടും അവർ ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ല. പരസ്പര സമ്മതത്തോടെ ഏറെക്കാലം താമസിക്കാതെ ഇരുവരും വേര്പിരിയുക ആയിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വേർപിറിയലിനെ കുറിച്ചും ലെന പറയുന്നത് ഇങ്ങനെ,
ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിലാഷ് എന്ന കുട്ടിയ്ക്ക് എന്നോട് പ്രണയമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. സ്‌കൂളില്‍ എവിടെ പോയാലും അഭിലാഷ് എന്നെ ഫോളോ ചെയ്യും. വീട്ടിലേക്കുള്ള യാത്രയില്‍ സൈക്കിളില്‍ പിന്തുടരും. പിന്നെ എനിക്കും തോന്നി ഒന്ന് പ്രണയിച്ചാല്‍ എന്താണെന്ന്. സ്‌കൂളില്‍ എല്ലാവരും അതിനെ പ്രണയമെന്ന് വിളിച്ചപ്പോള്‍ ഞങ്ങളും അത് അംഗീകരിച്ചു. പക്ഷെ പ്രണയം ഒരിക്കലും പഠനത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ശരിക്കും ഒരു കാഞ്ചന – മൊയ്തീന്‍ പ്രണയം പോലെ തമ്മില്‍ എന്നും കാണും. സ്‌കൂളില്‍ ആരുമറിയാതെ നോക്കും. ഒരേ ക്ലാസില്‍ അല്ലാത്തത് കൊണ്ട് ഇടവേളകളില്‍ വരാന്തയിലൂടെ ഇറങ്ങി നടക്കുമ്പോള്‍ ഒരു ചിരി സമ്മാനിക്കും. നിഷ്‌കളങ്കവും പവിത്രവുമായ പ്രണയം. ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രണയിച്ചു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും വീട്ടില്‍ ഫോണ്‍ കിട്ടി. പിന്നെ ഫോണിലായി പ്രണയം. ഒരു ബെല്ലടിച്ച് കട്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. വീട്ടില്‍ ആരെങ്കിലും ഫോണെടുത്താല്‍ റോങ് നമ്പര്‍ എന്ന് പറഞ്ഞ് കട്ടാക്കും. കുഞ്ഞു കുഞ്ഞു കള്ളത്തരങ്ങള്‍ കാണിക്കും. നമ്മള്‍ എന്തോ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ഈ കള്ളത്തരങ്ങള്‍ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്ന കുട്ടിക്കാലം. എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പ്രണയം ഞാന്‍ വീട്ടില്‍ അമ്മയോട് പറഞ്ഞു. ഈ പ്രായത്തില്‍ ഇതൊക്കെയുണ്ടാവും, പക്ഷെ പഠനത്തെ ബാധിക്കരുത് എന്നായിരുന്നു അമ്മയുടെ മറുപടി. അത് ഞങ്ങള്‍ രണ്ടാളും പാലിച്ചു. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഫസ്റ്റ് റാങ്ക് ഹോള്‍ഡറായി. ഞാന്‍ പത്താം ക്ലാസിലെത്തിയപ്പോഴേക്കും അഭിലാഷ് ബവന്‍സിലേക്ക് മാറി. പിന്നെ സംസാരം ഫോണിനെ ആശ്രയിച്ചായിരുന്നു.
ഞങ്ങള്‍ തമ്മില്‍ പ്രണയ സംസാരങ്ങള്‍ കുറവായിരുന്നു. വലിയ ബുദ്ധിജീവി സംസാരമായിരുന്നു എല്ലാം. വായിച്ച പുസ്തകങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമെല്ലാം അതില്‍ പെടും. പ്രണയം അന്നും ഇന്നും മധുരമാണ്. അനുഭവിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന വികാരം- ലെന പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…