തിരുവനന്തപുരം സ്വദേശിയായ ഇനിയക്ക് മലയാളത്തിലും തമിഴിലും അടക്കം ഒട്ടേറെ ആരാധകർ ഉള്ള താരമാണ്. നിരവധി മലയാളം പരമ്പരകളിലും ഹ്രസ്വ ചിത്രങ്ങളിൽ കൂടിയും അഭിനയ ലോകത്തേക്ക് എത്തിയ ഇനിയ ബാലതാരമായി ആണ് ആദ്യം എത്തുന്നത്. ഓർമ, ഗുരുവായൂരപ്പൻ എന്നി സീരിയലുകളിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും അതോടൊപ്പം തന്നെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
തുടർന്ന് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം മിസ് ട്രിവാൻഡ്രം ആകുകയും ചെയ്തിരുന്നു. ഇനിയ ആദ്യം അഭിനയിച്ച നാല് ചിത്രങ്ങൾ പുറത്തിരിറങ്ങിയില്ല എന്നുള്ള ദുർവിധിയിൽ നിൽക്കുമ്പോൾ ആണ് താരത്തെ തേടി വീണ്ടും തമിഴിൽ നിന്നും ഓഫർ എത്തുന്നത്. തമിഴിൽ അഭിനയിച്ച ചിത്രത്തിൽ കൂടി ആണ് താരം ശ്രദ്ധ കേന്ദ്രം ആകുന്നത്. മലയാളത്തിൽ അടക്കം 25 ചിത്രങ്ങളിൽ വേഷം ഇട്ട ഇനിയയുടെ സഹോദരി സ്വാതിയും സഹോദരൻ ശ്രാവണും സീരിയൽ താരങ്ങൾ ആണ്.
ഇപ്പോൾ താരം തനിക്ക് ഇഷ്ടം ഉള്ള വസ്ത്രത്തെ കുറിച്ചും സാരി ധരിക്കുമ്പോൾ ആളുകളിൽ നിന്നുള്ള കമന്റ് ഇങ്ങനെ ആണെന്നും താരം പറയുന്നു. ഏറ്റവും ഇഷ്ടം സാരി ആണ് എന്നും തന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സഹോദരി സ്വാതി ആണെന്നും ഇനിയ പറയുന്നു. ഇനിയയുടെ വാക്കുകൾ ഇങ്ങനെ..
ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദര്ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിക്ക് താല്പര്യം. തനിക്ക് കൂടുതൽ ഇണങ്ങുന്നത് സാരിയാണ്.
അതിനാൽ തന്നെ ചടങ്ങുകൾക്ക് പോകുമ്പോൾ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താൽ ഞാൻ സെ-കസിയാണെന്ന് ഒരുപാട് പേർ പറയാറുണ്ട്. കൂടുതലും സിംപിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. യാത്രകളിൽ കാഷ്വൽസ് ജീൻസ് ടോപ്പുമാണ് ധരിക്കാറുള്ളത് ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വൽസിൽ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിക്ക് ചേരുന്ന വസ്ത്രമാണ്. ഇനിയ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…