മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം.
അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. മലയാളത്തിൽ ഒരുകാലത്തെ തിളങ്ങി നിന്ന ചിത്രം ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. 56 വയസുള്ള താരം വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം ഒരു വടക്കൻ വീരഗാഥ പഞ്ചാഗ്നി അദ്വൈതം ദേവാസുരം തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്.
എന്നാൽ മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന ചിത്രയുടെ സിനിമകൾ ആണ് ദേവാസുരവും അമരവും. ദേവാസുരം പിന്നീട് അഭി സാരിക വേഷങ്ങൾ തന്നു എങ്കിൽ കൂടിയും അമരത്തിൽ മമ്മൂട്ടിയുടെ നായിക വേഷം ആയിരുന്നു തനിക്ക് എന്നും ഇഷ്ടപ്പെട്ട കഥാപാത്രം എന്ന് ചിത്ര പലപ്പോഴും പറയുന്നുണ്ടായിരുന്നു.
ലോഹിതദാസ് തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാക്കി 1991 ൽ പുറത്തിറങ്ങിയ സിനിമയാണ് അമരം. മമ്മൂട്ടിക്കൊപ്പം മാതു , കെ പി എ സി ലളിത , അശോകൻ , മുരളി എന്നിവർ ആയിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചന്ദ്രിക എന്ന വേഷത്തിൽ ആണ് ചിത്ര എത്തിയത്.
തന്‍റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ ഒരു കഥാപാത്രമാണ് ചന്ദ്രികയെന്ന് അവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ അഭിനയിക്കാനായി ചെല്ലുമ്പോൾ ചിത്ര നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ട്. പച്ച മീൻ കൈ കൊണ്ട് എടുക്കുന്നത്.
അന്ന് ചിത്രക്ക് വിചാരിക്കാൻ പോലും
കഴിയില്ലായിരുന്നു. അമരത്തിൽ അഭിനയിക്കാൻ എത്തുമ്പോൾ മീൻ കൈകൊണ്ട് തൊടാനും എടുക്കാനും എല്ലാം അറപ്പുള്ള ആളായിരുന്നു ചിത്ര. എന്നാൽ ചിത്രയുടെ ഈ അറപൊക്കെ മാറ്റിയെടുത്തത് സംവിധായകൻ ഭരതനാണ്. അദ്ദേഹമാണ് മീൻ കഴുകാനും എല്ലാം ചിത്രയെ പഠിപ്പിച്ചത്.
ആ കഥാപാത്രത്തിന്‍റെ പൂര്ണതക്ക് വേണ്ടി സംവിധായകൻ ഭരതൻ ചിത്രയെ നിർമാണ ജോലിയും കൊടുത്തു. അങ്ങനെയാണ് തനിക്ക് മീനിനോടുള്ള അറപ്പ് മാറിയതെന്ന് ചിത്ര പറയുന്നു.
പച്ച മീനിൻ്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂവെന്ന് ഭരതേട്ടൻ അന്ന് തന്നെ തന്നോട് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ എന്നും ഓർമയിൽ സൂക്ഷിക്കുന്ന പാഠം ആയിരുന്നു അതെന്നും ചിത്ര പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…